Home Daily news *യുവജന മാസയോഗവും ലഹരി വിരുദ്ധ സന്ദേശ റാലിയും*

*യുവജന മാസയോഗവും ലഹരി വിരുദ്ധ സന്ദേശ റാലിയും*

0

തോമസ് ജേക്കബ് കണ്ണൂർ

പിറവം : ഐപിസി പിറവം സെൻറ്ററിനു കീഴിലുള്ള എബനേസർ മണീട് സഭയുടെ ആഭിമുഖ്യത്തിൽ മണീട് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ 2024 ഓഗസ്റ്റ്15ന് യുവജന മാസയോഗ വും പി വൈ പി എ പ്രവർത്തനോത്ഘാടനവും നടക്കുന്നു . സെന്റർ മിനിസ്റ്റർ പാസ്റ്റർ ബാബു ചെറിയാന്റെ നേതൃത്വത്തിൽ അസോസിയേറ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ പി വർഗീസ് ഉത്ഘാടനം നിർവഹിക്കുന്നതും, പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ അനീഷ് ആനന്ദ് അദ്ധ്യക്ഷത വഹിക്കുന്നതും ഇവാ ഷാർലറ്റ് പി മാത്യു മുഖ്യ സന്ദേശം നൽകുന്നതും ആയിരിക്കും. ഉച്ചകഴിഞ്ഞ് മണീട് കവലയിൽ നിന്നും ലഹരി വസ്തുക്കൾക്കെതിരെയുള്ള പാസ്റ്റർ കെ.പി വർഗീസ് നയിക്കുന്ന റാലി മണീട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ പോൾ വർഗീസ് ഉത്ഘാടനം ചെയ്യുന്നതും വാർഡ് മെമ്പർ ശ്രീമതി ശോഭ ഏലിയാസ് ആശംസ അറിയിക്കുകയും പ്രധാന കവലകളിൽ പാസ്റ്റർ ജോമോൻ തൊടുപ്പുഴ വചന സന്ദേശം നൽകുകയും ചെയ്യും. പിറവം സെൻ്റർ പി.വൈ പി.എ പ്രവർത്തകർ ഗാനശുശ്രൂഷ നിർവഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here