Home Daily news യു പി യിൽ ജയിൽ മോചിതനായ മിഷ്ണറി പാസ്റ്റർ ആൽബിൻ കുടുംബത്തിനും പി സി ഐ...

യു പി യിൽ ജയിൽ മോചിതനായ മിഷ്ണറി പാസ്റ്റർ ആൽബിൻ കുടുംബത്തിനും പി സി ഐ തിരുവന്തപുരം ജില്ലാ കമ്മിറ്റി തന്റെ ജന്മനാട്ടിൽ ആദരവ് നല്കി

0

Pr Shaiju Vellanad

യു പി യിൽ ജയിൽ മോചിതനായ മിഷ്ണറി പാസ്റ്റർ ആൽബിൻ കുടുംബത്തിനും പി സി ഐ തിരുവന്തപുരം ജില്ലാ കമ്മിറ്റി തന്റെ ജന്മനാട്ടിൽ ആദരവ് നല്കി. പി സി ഐ ജില്ലാ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് കുര്യൻ അധ്യക്ഷതയിൽ ഇന്നലെ (12.02.2026) കല്ലയം പള്ളിമുക്കിലെ ഗലീല പ്രയർ ഹാളിൽവെച്ച് നടന്ന ജില്ല സമ്മേളനത്തിൽ ജില്ല കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ ഷൈജു വെള്ളനാട് ഗാന ശുശ്രൂഷകൾ നിർവഹിക്കുകയും പാസ്റ്റർ.ക്രിസ്തുദാസ്. ബ്രദർ. അലക്സ് ജോസ് എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജില്ല കോർഡിനേറ്റ് പാസ്റ്റർ ലിജു വിതുര സ്വാഗതം പറഞ്ഞു പാസ്റ്റർ ഡി സി സാമുവൽ പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്യുതു. പിസിഐ ജില്ല സെക്രട്ടറി പാസ്റ്റർ കെ എ തോമസ് ക്രൈസ്തവ മിഷ്ണറിമ്മാർക്ക് ഐക്യദാർഡ്യ പ്രമേയം അവതരിപ്പിച്ചു. .പാസ്റ്റർ ആൽബിനെയും കുടുംബത്തെയും പിസിഐ സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ ജയ്സ് പാണ്ടനാട് ആദരവ് നൽകി സംസാരിച്ചു .വിവിധ സഭാ പ്രതിനിധികൾ ആശംസകൾ പറഞ്ഞു പാസ്റ്റർ. ജില്ല ജോ : സെക്രട്ടറി ആർ എസ് ജോൺ നന്ദി പ്രകാശിപ്പിച്ചു. പാസ്റ്റർ പോൾ കൃഷ്ണകുമാർ പ്രാർഥിച്ചു. ജില്ലയിലെ വിവിധ പി സി ഐ താലൂക്ക് ,യൂണിറ്റ് കമ്മിറ്റികളിൽ നിന്നായി നൂറുകണക്കിന് പാസ്റ്റേഴ്സും വിശ്വാസികളും പങ്കെടുത്തു,പാസ്റ്റർ അജി ബ്ലെസ്സിംഗ് ബ്രദർ സുനിൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here