Home breaking news ചർച്ച്‌ ഓഫ് ഗോഡ്(ഫുൾ ഗോസ്പൽ)ഇൻ ഇന്ത്യ, കേരളാ സ്റ്റേറ്റിന്റെ 2026 -2028 ഭരണ സമിതി ചുമതലയേറ്റു. ...

ചർച്ച്‌ ഓഫ് ഗോഡ്(ഫുൾ ഗോസ്പൽ)ഇൻ ഇന്ത്യ, കേരളാ സ്റ്റേറ്റിന്റെ 2026 -2028 ഭരണ സമിതി ചുമതലയേറ്റു.  സ്റ്റേറ്റ് സെക്രട്ടറി: പാസ്റ്റർ ഷാജി എം സ്‌കറിയ.

0

റോയ് തെക്കേക്കാലയിൽ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 2026- 2028 ഭരണ സമിതി ചുമതലയേറ്റു. പുതിയ കൗൺസിൽ അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഫെബ്രുവരി 10  ചൊവ്വാഴ്ച, സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ വൈ റെജിയുടെ അധ്യക്ഷതയിൽ കൂടിയ കൗൺസിൽ യോഗത്തിലാണ് പുതിയ ഭരണ സമിതി ചുമതലയേറ്റത്.

ദൈവസഭയുടെ കേരളാ സ്റ്റേറ്റ്  സെക്രട്ടറിയായി ദൈവ സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ഷാജി എം സ്‌കറിയയെ തിരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ എം എ തോമസുകുട്ടിയും, സ്റ്റേറ്റ് ട്രഷററായി പാസ്റ്റർ വിനോദ് ജേക്കബ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

പാസ്റ്റർ ഷാജി എം സ്‌കറിയ, ദൈവസഭാ സീനിയർ പാസ്റ്ററും ഇടുക്കി സെന്റർ ശുശ്രൂഷകനും അനുഗ്രഹീത പ്രഭാഷകനും,മാധ്യമപ്രവർത്തകനും കൂടിയാണ്.
പാസ്റ്റർ എം എ തോമസുകുട്ടി, ദൈവ സഭയുടെ പുനലൂർ സെന്ററിൽ മാത്ര ദൈവസഭയുടെ ശുശ്രൂഷകൻ ആയിരിക്കുന്നു. പാസ്റ്റർ വിനോദ് ജേക്കബ് ദൈവസഭയുടെ അടൂർ സെന്റർ ശുശ്രൂഷകനായി സേവനം അനുഷ്ഠിക്കുന്നു, വേദാധ്യാപകനും മികച്ച പ്രഭാഷകനും കൂടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here