Home Daily news യു.പി. വൈ.എം. എടത്വ: ലഹരി വിരുദ്ധ ബോധവൽക്കരണ യാത്ര നടത്തി

യു.പി. വൈ.എം. എടത്വ: ലഹരി വിരുദ്ധ ബോധവൽക്കരണ യാത്ര നടത്തി

0

വാർത്ത :- NS Nellikunnam

എടത്വാ യു.പി.വൈ.എം.ന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ യാത്ര 2022 ഒക്ടോബർ 22 രാവിലെ 8.30 മണി മുതൽ വളരെ അനുഗ്രഹിക്കപ്പെട്ട നിലയിൽ നടന്നു. എടത്വാ എസ്.ഐ ശ്രീ. സജികുമാർ ലഹരി വിരുദ്ധ ബോധവൽക്കരണ യാത്ര ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. മീറ്റിംഗിൽ പാസ്റ്റർ തോമസ് ബേബി അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർ ജെയ്സ് പാണ്ടനാട് ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി.
തുടർന്ന് ചമ്പക്കുളം, നെടുമുടി, കൈനകരി, വേണാട്ടുകാട് തുടങ്ങി വിവിധ സ്ഥലങ്ങളിൽ പാസ്റ്റർമാരായ തോമസ് ബേബി, ഷാജി മാത്യു, ജിസ്മോൻ ജോസഫ്, സാലു വർഗീസ്, ബിബു ജേക്കബ്, റോഷി ദേവസ്യ എന്നിവർ പരസ്യയോഗങ്ങളിൽ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ അജീഷ് സി. ആന്റണി (കാലടി) ബോധവൽക്കരണ സന്ദേശം നൽകി. യു.പി.വൈ.എം.
ഗാനശുശ്രൂഷക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here