കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്രൈസ്തവ ദേവാലയങ്ങളിൽ ഞായറാഴ്ച ദിവസങ്ങളിൽ ആരാധന നടത്തുന്നതിനും, വിശ്വാസികൾക്ക് ആരാധനയ്ക്ക് പോകുന്നതിനുള്ള യാത്രാ സ്വാതന്ത്ര്യവും അനുവദിച്ചു നൽകണമെന്ന് അഖിലേന്ത്യ പെന്തക്കോസ്ത് ഐക്യവേദി ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും
ബഹു: ആരോഗ്യ മന്ത്രിക്കും നിവേദനങ്ങൾ നൽകുകയുണ്ടായി.
റവ. കെ.പി ശശി (ഫൗണ്ടർ ചെയർമാൻ) റവ. രഞ്ജിത്ത് തമ്പി ( പൊബിറ്റിക്കൽ സെക്രട്ടറി ) റവ. ഷീമോൻ എം ഷൈൻ ( ലീഗൽ അഡ്വൈസർ) റവ.സജി. സി ( നാഷണൽ ജോയിൻ സെക്രട്ടറി ) പാസ്റ്റർ വിനോദ് ( തിരു : ജില്ലാ സെക്രട്ടറി ) പാസ്റ്റർ ജോസ് ( തിരു : ജില്ല ട്രഷറർ ) പാസ്റ്റർ രാജ് മോഹൻ ( തിരു : മാർഗ്ഗ ഓർഗനൈസിഗ് സെക്രട്ടറി), തുടങ്ങിയവർ വാർത്താസമ്മേളനത്തിലും പ്രതിഷേധ കൂട്ടായ്മയിലും
പങ്കെടുത്ത് സംസാരിച്ചു.
ന്യൂസ് റിപ്പോർട്ടർ – സൈമൻ കാസർഗോഡ്




