വാർത്ത :- സുനിൽ ഒറ്റപ്പാലം
കുന്നംകുളം കേന്ദ്രമാക്കി സഭാ സംഘടന വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന യുണൈറ്റഡ് പെന്തെക്കോസ്തു ഫെലോഷിപ്പിന്റെ 2022-23 ലേക്കുള്ള പ്രവർത്തനോദ്ഘാടനവും , യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ SSLC, +2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് . അവാർഡ് ദാനവും ഇന്ന് (3-7-22) വൈകിട്ട് 5 മണിക്ക് കുന്നംകുളം ലിവ ടൗവ്വർ ഹോട്ടലിൽ വച്ച് നടക്കുന്നു. യൂപി.എഫ് ജനറൽ പ്രസിഡന്റ് പാസ്റ്റർ ലിബിനി ചുമ്മാർ അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ ശാരോൺ ഫെലോഷിപ്പ് സഭാ പാലക്കാട് റിജിയൻ മിനിസ്റ്ററും, ക്രിസ്ത്യൻ മീഡിയാ അസോസിയേഷൻ( CMA) വൈസ് പ്രസിഡന്റും മായ പാസ്റ്റർ റോയി ചെറിയാൻ ഉത്ഘാടനവും മുഖ്യ സന്ദേശവും നൽകും. യു.പി.എഫ് ക്വയർ ഗാനശുശ്രുഷ നടത്തും.






