Home Daily news പാസ്റ്റർ കിഷോർ കുമാറിൻ്റെ കുടുംബത്തിനു വേണ്ടി ഐ പി സി ആക്ഷൻ കൗൺസിൽ സമാഹരിച്ച ഫണ്ട്...

പാസ്റ്റർ കിഷോർ കുമാറിൻ്റെ കുടുംബത്തിനു വേണ്ടി ഐ പി സി ആക്ഷൻ കൗൺസിൽ സമാഹരിച്ച ഫണ്ട് കൈമാറി

0

എൻ.എസ് നെല്ലിക്കുന്നം

ആലപ്പുഴ ജില്ലയിൽ ഐപിസി ബഥേൽ, തൂക്കുകുളം സഭയിൽ ശുശ്രൂഷകനായിരിക്കേ 49-ാംവയസ്സിൽ കർതൃ സന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ കിഷോർ കുമാറിൻ്റെ കുടുംബത്തിന് കുടുംബ സഹായ ഫണ്ട് നൽകി. 2024 മേയ് 14 ന് കോട്ടയം ഐപിസി തിയോളജിക്കൽ സെമിനാരിയിൽ വച്ച് കൂടിയ യോഗത്തിൽ ഐപിസി മുൻ ജനറൽ പ്രസിഡണ്ട് അഭിവന്ദ്യ പാസ്റ്റർ കെ .സി . ജോൺ അവറുകളിൽ നിന്നും പാസ്റ്റർ കിഷോർ കുമാറിന്റെ സഹധർമ്മിണി സിസ്റ്റർ സുരഭി കിഷോർ ഫണ്ട് ഏറ്റുവാങ്ങി.ഐപിസി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പാസ്റ്റർ തോമസ് കുര്യൻ യു.എസ് എ അവർകളുടെ ശ്രമഫലമായി അമേരിക്കയിലും കേരളത്തിലുമുള്ള ദൈവദാസന്മാരും സഹോദരങ്ങളുമായ 118 പേരിൽ നിന്നുമായി സമാഹരിച്ച 506600 /- രൂപയാണ് നൽകിയത്.
പ്രസ്തുത യോഗത്തിൽ ബ്രദർ സജി പോൾ അദ്ധ്യക്ഷത വഹിച്ചു. ബ്രദർ മാത്യൂ സാം കൊട്ടാരക്കര സഹകരിച്ച എല്ലാവർക്കും നന്ദി പറഞ്ഞു. ബ്രദർ N. C ബാബു, ബ്രദർ ജോസ് ഓതറ എന്നിവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here