Home Daily news രജതജൂബിലിയുടെ നിറവിൽ ബാംഗ്ലൂർ വിക്ടറി ഇന്റർനാഷണൽ AG ചർച്ച്

രജതജൂബിലിയുടെ നിറവിൽ ബാംഗ്ലൂർ വിക്ടറി ഇന്റർനാഷണൽ AG ചർച്ച്

0

ബെംഗളൂരു: ഹെബ്ബാൾ ചിരജ്ഞീവി ലേഔട്ട് വിക്ടറി ഇൻ്റർനാഷണൽ അസംബ്ലീസ് ഓഫ് ഗോഡ് വർഷിപ്പ് സെൻ്റർ രജതജൂബിലി സമ്മേളനം ഡിസം. 5 ഞായറാഴ്ച രാവിലെ 6.30ന് സഭാഹാളിൽ നടക്കും.വിക്ടറി എ ജി സ്ഥാപകനും സീനിയർ പാസ്റ്ററുമായ റവ.ഡോ. രവി മണി അധ്യക്ഷത വഹിക്കുന്ന സമ്മേളനം
ഗോവ ഗവർണർ ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും.
എംഎൽഎ ക്രിഷ്ണബൈര ഗൗഡ , അപ്പൊസ്തലിക് മിനിസ്ടീസ് വൈസ് പ്രസിഡൻ്റ് ഡോ.ഏലിയാസ് ജേക്കബ് ( ദുബായ്) എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.
1996 – ൽ നോർത്ത് ബെംഗളൂരുവിലെ ഗംഗാനഗറിൽ 20 വിശ്വാസികളുമായി മലയാളിയും കൺവൻഷൻ പ്രാസംഗികനുമായ പാസ്റ്റർ രവി മണി ആരംഭിച്ച സഭയ്ക്ക് ഇന്ന് കർണാടകയുടെ വിവിധയിടങ്ങളിൽ 17 സഭകളും വിദേശരാജ്യമായ മിഡിൽ ഈസ്റ്റിൽ ഒരു സഭയും പ്രവർത്തിക്കുന്നു.
കന്നട ഭാഷയിലുള്ള ആരാധനയിൽ ആറായിരത്തിൽപരം വിശ്വാസികൾ പങ്കെടുക്കുന്ന സഭയിൽ മലയാളം ,തമിഴ് ,തെലുങ്ക്, ഹിന്ദി,ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെ ആരാധനയും നടന്നു വരുന്നു.
സുവിശേഷ പ്രവർത്തനത്തൊടൊപ്പം
നിർധനരായ കുട്ടികൾക്ക്
വിദ്യാഭ്യാസ സഹായം, സൗജന്യ ആരോഗ്യം, നേത്രപരിശോധന, രക്തദാന ക്യാമ്പുകൾ, പാവപ്പെട്ട വിധവകൾക്ക് പ്രതിമാസ പലചരക്ക് സാധനങ്ങൾ നൽകി സഹായിക്കുക,പ്രായപൂർത്തിയായ മുതിർന്നവരിൽ അക്ഷരാഭ്യാസം വളർത്തുക, നിർധനരായ വിധവകളെ സഹായിക്കുക, തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങളും സഭ നടത്തി വരുന്നു.
കർണാടകയിലെ മതപരിവർത്തന നിയമ ബില്ലിനെതിരെ മറ്റ് ക്രൈസ്തവ വിഭാഗത്തൊടൊപ്പം പെന്തെക്കൊസ്ത് സഭകളെയും ചേർത്ത് പ്രവർത്തിക്കുവാൻ പാസ്റ്റർ രവി മണിയെ കോർഡിനേറ്ററായി തെരഞ്ഞെടുത്തിരുന്നു.

വാർത്ത…… K.T.ജോസഫ് പാലക്കാട്

LEAVE A REPLY

Please enter your comment!
Please enter your name here