Home Daily news അഗളിയിൽ പോലീസ് ജീപ്പ് അപകടത്തിൽപ്പെട്ടു

അഗളിയിൽ പോലീസ് ജീപ്പ് അപകടത്തിൽപ്പെട്ടു

0

വാർത്ത…… K.T. ജോസഫ് പാലക്കാട്

അഗളി: അഗളി പോലിസ് സ്റ്റേഷനിലെ ജീപ്പ് അപകടത്തിൽപ്പെട്ടു. താവളം കുറവൻകണ്ടിക്ക് സമീപമാണ് പോലിസ്ജീപ്പ് അപകടത്തിൽപ്പെട്ടത്. സീനിയർ വനിതാ സിവിൽപോലിസ് ഓഫീസർ സുന്ദരി, ഡ്രൈവർ കുമാർ എന്നിവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

അഗളിയിൽനിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്നു പോലിസ് ജീപ്പ്. എതിരെവന്ന കെ.എസ്.ആർ.ടി.സി. ബസ്സിനെ മറികടന്നുവന്ന കാർ പോലിസ്ജീപ്പിൽ ഇടിക്കയായിരുന്നു. ജീപ്പിലിടിച്ച കാർ നിർത്താതെപോയി. ഇടിയുടെ ആഘാതത്തിൽ പോലിസ്ജീപ്പ് മറ്റൊരുകാറിൽ ഇടിച്ചു. പിന്നീട് കെ.എസ്.ആർ.ടി.സി. ബസ്സിലിടിച്ചാണ് ജീപ്പ് നിന്നത്. ഇന്നലെ രാവിലോടെയായിരുന്നു അപകടം നടന്നത് _

LEAVE A REPLY

Please enter your comment!
Please enter your name here