Home Daily news റവ. എൻ പി കൊച്ചുമോൻ ഓവർസിയർ

റവ. എൻ പി കൊച്ചുമോൻ ഓവർസിയർ

0

News : G. PK Kuttichal

പാക്കിൽ: ചർച്ച് ഓഫ് ഗോഡ് ഇൻ
ഇന്ത്യാ കേരളാ റീജിയൻ ഓവർസിയറായി പാസ്റ്റർ എൻ പി കൊച്ചുമോൻ കുമരകം തുടരും. മെയ് 19 ന് സഭാ ആസ്ഥാനത്ത് നടന്ന വിശ്വാസ വോട്ടെടുപ്പിൽ 66% വോട്ട് വാങ്ങി വിജയിച്ചു. 197 പേരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. 2020 സെപ്റ്റംബറിലാണ് ഓവർസീയറായി ചുമതല ഏറ്റത്.
യൂത്ത് ഡയറക്ടർ, സെന്റർ മിനിസ്റ്റർ, ക്രൂസേഡ് ഡയറക്ടർ, കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മികച്ച പ്രഭാഷകൻ, സംഘാടകൻ, ഭരണാധികാരി എന്നീ നിലകളിൽ പ്രശസ്തനാണ്.
ഗവേണിംഗ് ബോഡി ചെയർമാൻ പാസ്റ്റർ സി സി തോമസ്, ഏഷ്യൻ സൂപ്രണ്ട് ബിഷപ്പ് കെൻ ആൻഡേഴ്സൺ എന്നിവർ ഇലക്ഷൻ നടപടികൾ നിയന്ത്രിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here