കെ.റ്റി ജോസഫ് പാലക്കാട്
ഐ.പി.സി.അട്ടപ്പാടി സെന്റർ 26- ാം മത് സെന്റർ കൺവെൻഷനും സംഗീത വിരുന്നും ഡിസംബർ 29 മുതൽ 2023 ജനുവരി ഒന്ന് വരെ പള്ളിക്കുറിപ്പ്, സുകുപ്പടി ഐ.പി. സി ശീലോഹാം ഗ്രൗണ്ടിൽനടക്കും സെൻട്രൽ മിനിസ്റ്റർ പാസ്റ്റർ എം ജെ മത്തായി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.ഐപിസി കേരള സ്റ്റേറ്റ് പി വൈ പി എ സെക്രട്ടറി ഇവാൻജിലിസ്റ്റ് ഷബിൻ ജി സാമുവൽ ,പാസ്റ്റർ ഫിന്നി
ജോസഫ് ,എൽ കേണൽ ലൂക്ക് സിസ്റ്റർ സ്റ്റർലാ ലുക്ക്,ഐപിസി പീച്ചി സെൻറർ മിനിസ്റ്റർ പാസ്റ്റർ മാത്യു കെ. വർഗിസ്, പാസ്റ്റർ N.A. ജോർജ്ജ് എന്നിവർ വചന ശുശ്രൂഷകൾ നിർവഹിക്കും. കൊല്ലംഹാഗിയോസ് ബിറ്റ്സ് ഗാന ശുശ്രുഷ നടത്തും. ഉപവാസ പ്രാർത്ഥന, മിഷനറി മീറ്റിംഗ് , പുത്രിക സംഘടനകളുടെ വാർഷിക മീറ്റിംഗ് , മാസയേഗം, സംയുക്ത ആരാധന. എന്നിവകൾ കൺവൻഷനോടനുബന്ധിച്ച് നടക്കും.




