Home Daily news റിപ്പബ്ലിക് ദിനാഘോങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല

റിപ്പബ്ലിക് ദിനാഘോങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല

0

ജി.എം സ്വന്തം ലേഖകൻ

പാലക്കാട്‌ :സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കോട്ടമൈതാനത്ത് ഔദ്യോഗിക ചടങ്ങുകളോടെയാവും ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷമെന്ന് ജില്ലാകളക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ല. പരിപാടിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുബന്ധ സാമഗ്രികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉറപ്പാക്കും. ഔദ്യോഗിക ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന ഉദ്യോഗസ്ഥര്‍ക്കായി കോട്ടമൈതാനത്തിനകത്തേക്ക് ഒരു വഴിയിലൂടെ മാത്രമാവും പ്രവേശനം. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ അവലോകന യോഗം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി നടന്നു. എ.ഡി.എം കെ. മണികണ്ഠന്‍ ,ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില് പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here