Home Daily news ലോകപ്രശസ്ത സുവിശേഷകൻ ഡോ.ജോയൽ ഓസ്റ്റീൻ ഡിസം.10ന് തിരുവനന്തപുരത്ത് പ്രസംഗിക്കും

ലോകപ്രശസ്ത സുവിശേഷകൻ ഡോ.ജോയൽ ഓസ്റ്റീൻ ഡിസം.10ന് തിരുവനന്തപുരത്ത് പ്രസംഗിക്കും

0

തോമസ് ജേക്കബ് കണ്ണൂർ

1തിരുവനന്തപുരം : ഇന്ത്യയുടെ 75- മത് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ലോകസമാധാനത്തിനു വേണ്ടി ആത്മീയ സംഗമം ഡിസം. 10 ന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് ക്യാമ്പൗണ്ടിൽ നടക്കും. ലോകപ്രശസ്ത സുവി. ഡോ.ജോയൽ ഓസ്റ്റീൻ പ്രസംഗിക്കും. ചർച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ വൈസ് പ്രസിഡണ്ട് ഡോ. റോയ് അലക്സാണ്ടർ പരിഭാഷപ്പെടുത്തും.
കേരളത്തിലെ ക്രൈസ്തവ മേഖലയിലുള്ള എല്ലാ സഭാ മേലധ്യക്ഷന്മാരും പങ്കെടുക്കുന്ന പ്രസ്തുത യോഗത്തിൽ ചർച്ച്ഓഫ് ക്രൈസ്റ്റ് സഭയുടെ മേഴ്സി ഹോസ്പിറ്റൽ ക്യാമ്പൗണ്ടിൽ പുതുതായി നിർമ്മിക്കുന്ന Grace Homes എന്ന് പേരിൽ “വിശ്വാസ ഭവന”ത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺ ലൈവിൽ നിർവഹിക്കും. സംസ്ഥാന- കേന്ദ്ര മന്ത്രിമാരും രാഷ്ട്രീയ നേതാക്കന്മാരും പങ്കെടുക്കും. വാർത്ത തോമസ് ജേക്കബ് കണ്ണൂർ

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here