ജി. പി.കുറ്റിച്ചൽ
തിരുവല്ല ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 100-ാമത് ജനറൽ കൺവൻഷൻ ജനുവരി 23 മുതൽ 29 വരെ തിരുവല്ല ചർച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തിൽ നട ക്കും. 23ന് വൈകിട്ട് 5.30ന് ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീയർ റവ.സി.സി.തോമ സ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ‘സ്വാതന്ത്ര്യം ക്രിസ്തുവിലൂടെ’ എന്നതാണ് ചിന്താവിഷയം. ശുശ്രൂഷക സമ്മേളനം. പവർ കോൺഫറൻസ്, സഹോദരി സമ്മേളനം, മിഷനറി സമ്മേളനം, വേദപാഠശാലകളുടെ ബിരുദ ദാന സമ്മേളനം, വിവിധ ബോർഡുകളുടെ സംയുക്ത സമ്മേളനം, ഉണർവ് യോഗം, സൺഡേസ്കൂൾ യുവജന സമ്മേളനം എന്നിവ നടക്കും. എല്ലാ ദിവസ വും വൈകിട്ട് 5.30 മുതൽ 8.45 വരെ പൊതു സമ്മേളനം, 29ന് 8ന് സംയുക്ത സഭായോഗം എന്നിവ ഉണ്ടായിരിക്കും.
കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനായി സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ സി.സി തോമസ് ജനറൽ കൺവീനറായും, പാസ്റ്റർമാരായ വൈ. റെജി, ഷിബു .കെ മാത്യു, സജി ജോർജ് എന്നീവർ ജോയിന്റ് ജനറൽ കൺവീനർമാരായും വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
സഭയുടെ ജനറൽ കൺവൻഷൻ 1923-ൽ പമ്പാനദിയുടെ മണൽപ്പുറത്ത് ആറാട്ടുപുഴയിൽ അമേരിക്കൻ മിഷനറി റവ. റോബർട്ട് ഫെലിക്സ് കുക്കാണ് ആരംഭം കുറിച്ചത്. രണ്ടായിരത്തോളം സഭകളാണ് ചർച്ച് ഓഫ് ഗോഡിന് കേരളത്തിലുള്ളത്. ശതാബ്ദി കൺവൻഷനോട് അനുബന്ധമായി ജീവ കാരുണ്യ പ്രവർത്തനവും സഭയുടെ മൊത്തത്തിലുള്ള പുരോഗതിയും ലക്ഷ്യമാക്കി ഒരു വർഷമായി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന കർമ പദ്ധതികൾ പൂർത്തിയായി വരികയാണെന്ന് മീഡിയ ഡയറക്ടർ പാസ്റ്റർ സാംകുട്ടി മാത്യു, മീഡിയ കൺവീനർ പാസ്റ്റർ ഷൈജു തോമസ് ഞാറയ്ക്കൽ, ബിലീവേഴ്സ് ബോർഡ് സെക്രട്ടറി ജോസഫ് മറ്റത്തുകാല എന്നിവർ അറിയിച്ചു.




