Home Daily news *വട്ടക്കാലയിൽ ഏലിയാമ്മ ചാക്കോ (85) നിത്യതയിൽ ചേർക്കപ്പെട്ടു സംസ്ക്കാരം നാളെ*

*വട്ടക്കാലയിൽ ഏലിയാമ്മ ചാക്കോ (85) നിത്യതയിൽ ചേർക്കപ്പെട്ടു സംസ്ക്കാരം നാളെ*

0

ന്യൂസ്:- കെ.ടി ജോസഫ് മണ്ണാർക്കാട്

മണ്ണാർക്കാട്: കരിമ്പ-മുട്ടിക്കൽ കണ്ടം ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവ സഭയിലെ ആദൃകാല വിശ്വാസിയായിരുന്ന പരേതനായ വട്ടക്കാലയിൽ ശ്രീമാൻ ഈ വി ചാക്കോയുടെ സഹധർമ്മിണി ശ്രീമതി ഏലിയാമ്മ ചാക്കോ (85) 19-ന് തിങ്കളാഴ്ച ഉച്ചയോടെ താൻ പ്രിയം വച്ച കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു പരേത വെണ്ണിക്കുളത്ത് പഴൂർ കാഞ്ഞിരത്തിൻ മൂട്ടിൽ കുടുംബാംഗമാണ് 55 വർഷങ്ങൾക്ക് മുൻപ് പാലക്കാട് ജില്ലയിൽ കരിമ്പ പ്രദേശത്ത് വന്നു താമസം ആരംഭിച്ചു ഈ കുടുംബം ആദ്യമായി വിശ്വാസത്തിൽ വരികയും കർത്താവിനെ പരസൃമായി ജലത്തിൽ സാക്ഷ്യം വഹിച്ചു അത് ഈ നാട്ടുകാർക്ക് ഒരു കൗതുകമായ കാഴ്ചയായിരുന്നു ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവ സഭ കരിമ്പ പ്രാദേശിക സഭയുടെ സ്ഥാപക കുടുംബമാണ് പരേത യുടെ കുടുംബം

ശവ സംസ്കാരം നാളെ (22-8-2024) രാവിലെ 9 മണിക്ക് മുട്ടക്കൽ കണ്ടത്തുള്ള മകൻ എബ്രഹാം ചാക്കോയുടെ (റെജി) ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 12 മണിയോടെ ദൈവ സഭ സെമിത്തേരിയിൽ സംസ്കരിക്കും.
മക്കൾ: പാസ്റ്റർ ഈപ്പൻ ചാക്കോ (ഏ ജി ചർച്ച് പുല്ലിശ്ശേരി), എബ്രഹാം ചാക്കോ, ജോർജ്ജ് വി സി. മരുമക്കൾ: ലിജി ഈപ്പൻ, ജാൻസി എബ്രഹാം, ജിനി ജോർജ്ജ്.
കൊച്ചു മക്കൾ: ടീനാ ഈപ്പൻ, ടിറ്റോ ഈപ്പൻ, ജെഫി എബ്രഹാം, ജോബിൻ മോൻ, എബിൻ ജോർജ്ജ്, എൽനാ ജോർജ്

LEAVE A REPLY

Please enter your comment!
Please enter your name here