കെ.റ്റി ജോസഫ് പാലക്കാട്
പാലക്കാട്: ഐ.പി.സി പാലക്കാട് നോർത്ത് സെൻ്ററിൽ ഉൾപ്പെട്ട അഗളി ഭൂതിവഴി ഐ.പി സി പ്രാർത്ഥനാലയം കാലവർഷ കെടുതിയിൽ പൂർണമായി തകർന്നു വീണു. കഴിഞ്ഞ ദിവസം (18-7-2024) ഉണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ഷെഡ് പൂർണമായി തകർന്നു വീഴുകയാണ് ഉണ്ടായത്. ഫർണിച്ചറുകൾക്കും മറ്റു സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
ഇവിടെ പാസ്റ്റർ മാത്യു കുട്ടി കുടുംബമയി താമസിച്ചു ശുശ്രൂഷിച്ചു കൊണ്ടിരിക്കുന്നു ഒരു വിശ്വാസി കൊടുത്ത സ്ഥലത്താണ് ഈ പ്രാർത്ഥനാ ഷെഡ് സ്ഥിതി ചെയ്തിരുന്നത്
എല്ലാ പ്രാർത്ഥന യോഗങ്ങളും മുടങ്ങിയതായി പാസ്റ്റർ ജി.എം മിഡിയ പ്രവർത്തകരോട് പറഞ്ഞു. എത്രയും പെട്ടെന്ന് ആരാധനക്കുള്ള കൃമീകരണങ്ങൾ ഉണ്ടാകേണ്ടതിന് ദൈവ മക്കളുടെ പ്രാർത്ഥനയും ആവശ്യപ്പെടുന്നു
വാർത്ത പാസ്റ്റർ കെ ടി ജോസഫ് പാലക്കാട്





