സുനിൽ വേട്ടമല
വയനാട്ടിൽ പാസ്റ്ററുടെ* *കഴുത്തിനു പിടിച്ചു ഹെൽമറ്റ് കൊണ്ടടിച്ചു. ഐപിസി വയനാട് സെന്ററിന്റെ സഹകരണത്തോടെ നെടുങ്കരണ തേയില എസ്റ്റേറ്റ് ലയത്തിൽ ആരാധന നടത്തുന്ന ഇവ. ബൈജു റ്റിജി യുടെ കഴുത്തിനു പിടിച്ചു തള്ളുകയും ഹെൽമറ്റു പയോഗിച്ച് ഉപദ്രവിക്കുകയും ചെയ്തു. തങ്ങൾ RSS പ്രവർത്തകരാണെന്ന് പറയുകയും ചെയ്തു. സംഭവം ഇന്നലെയായിരുന്നു.രണ്ടു വർഷമായി ഇവിടെ ആരാധന നടന്നു വരുന്നു. ഒരു പോലീസ് കോൺസ്റ്റബിൾ ഒൻപതു കിലോമീറ്റർ അകലെ നിന്ന് ചില ആഴ്ചകൾ ആരാധനയ്ക്ക് വന്നിരുന്നു. അദ്ദേഹത്തിന്റെ അനുജനും മറ്റു ചിലരും വന്ന് ജേഷ്ഠനെ ഇനിയും ഇവിടെ വരുത്തരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അതിന് ശേഷം ആഴ്ചകളോളം പോലീസുകാരൻ വന്നിരുന്നില്ല. എന്നാൽ അദ്ദേഹം ഇന്നലെ വീണ്ടും വന്നതായിരുന്നു പ്രകോപനകാരണം.മൂന്നു സെന്റ് സ്ഥലം സഭ ഇവിടെ ലീസിന് എടുത്തിട്ടുണ്ട്. അവിടെ ഒരു ഷെഡ് വച്ചു ആരാധന മാറ്റാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ ആക്രമണത്തിൽ പകച്ചിരിക്കുകയാണ് ശുശ്രുഷകനും സഹവിശ്വാസികളും. .-




