GM News Reporter.. Simon Kasargode
തൃശൂർ : ഐപിസി കാസർഗോഡ് സെന്ററിൽ ഇടത്തോട് പ്രവർത്തിക്കുന്ന പാസ്റ്റർ ബേബി ജോർജ്ജിന്റെ ഭാര്യാ സഹോദരൻ മാരായ്ക്കൽ
എബനേസർ സഭാംഗവും കോൺഗ്രസ് നേതാവും പൊതു പ്രവർത്തകനുമായ നിരപ്പിലാവുങ്കൽ റോയി തോമസ്
(51) വാഹനാപകടത്തിൽ മരണമടഞ്ഞു. സംസ്കാര ശുശ്രൂഷ ഇന്ന് ( 24 /2/23) ഉച്ചക്ക് 1 ന് മാരായ്ക്കൽ സഭാ ഹാളിൽ ആരംഭിച്ച് 4 ന് കരിപ്പകുന്ന് സെമിത്തേരിയിൽ സംസ്കരിക്കും.
ഇന്നലെ 23 ന്
വൈകിട്ട് 4.30 ന് കണ്ണാറ മാരായ്ക്കൽ റോഡിൽ മലങ്കര ക്രിസ്ത്യൻ ചർച്ചിനു സമീപമായിരുന്നു
അപകടം.തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഒപ്പമുണ്ടായിരുന്ന മകൾ റോയ്സിയുടെ പരിക്ക്
ഗുരുതരമല്ല.
ഭാര്യ: ആൻസി. മക്കൾ: റോയ് റോഷൻ .




