NS. Nellikunnam
കണ്ണൂർ :-
ഐപിസി കേരളാ സ്റ്റേറ്റ് പ്രയർ &റിവൈവൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഏക ദിന പ്രാർത്ഥനയും ഉണർവ് യോഗവും ഇന്നലെ (23/2/23) വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ഐപിസി കോട്ടൂർ വയൽ (ശ്രീകണ്ടാപുരം ) സഭാ ഹാളിൽ നടന്നു.. പാസ്റ്റർ കെ.എസ് ചാക്കോ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്രദർ സജി വെണ്മണി (സെക്രട്ടറി പ്രയർ ബോർഡ് ) സ്വാഗതം ആശംസിച്ചു. ഐപിസി കണ്ണൂർ സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ പി.ജെ ജോസ് സമർപ്പണശുശ്രുക്ഷ നിർവഹിച്ചു. പാസ്റ്റർമാരായ മാത്യു കെ വർഗീസ് (ചെയർമാൻ പ്രയർ ബോർഡ് )- സാംകുട്ടി കോഴാമല. (സെന്റർ മിനിസ്റ്റർ ഇരിട്ടി ) സി.സി പ്രസാദ്. ചാക്കോ എബ്രഹാം എന്നിവർ വചന ശുശ്രൂഷകൾ നിർവഹിച്ചു. .

ഐപിസി നോർത്ത് മലബാർ സ്റ്റേറ്റ് കൌൺസിൽ മെമ്പർ ബ്രദർ തോമസ് ജേക്കബ് കണ്ണൂർ. ഐപിസി കണ്ണൂർ സെന്റർ സെക്രട്ടറി പാസ്റ്റർ ബിജു തോമസ്. പാസ്റ്റർ പി.റ്റി സന്തോഷ് ഇരിട്ടി എന്നിവർ ആശംസകൾ അറിയിച്ചു. ബ്രദർ സാബു റ്റി. എബ്രഹാം (ട്രഷറർ പ്രയർ ബോർഡ് ) നന്ദി അറിയിച്ചു. കാസർഗോഡ് സെന്റർ മിനിസ്റ്റർ പാസ്റ്റർ സന്തോഷ് മാത്യുവിന്റെ പ്രാർത്ഥനാ ആശിർവാദത്തോടെ മീറ്റിംഗ്
അനുഗ്രഹീതമായി സമാപിച്ചു.




