തോമസ് ജേക്കബ് കണ്ണൂർ
ആലപ്പുഴ: ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റിന്റെ പൊതു ആരാധനാലയത്തിന്റെ നിർമ്മാണത്തിന് ശിലാസ്ഥാപന ശുശ്രൂഷ നിർവഹിക്കപ്പെട്ടു.
ഇന്നലെ (29/09/2024) വൈകിട്ട് 04:00ന് ഐ.പി.സി കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് & ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് ശുശ്രൂഷകനുമായ പാസ്റ്റർ എബ്രഹാം ജോർജ് ശുശ്രൂഷ നിർവഹിച്ചു.
വിപ്ലവ പ്രസ്ഥാനങ്ങളുടെ സമര പോരാട്ടങ്ങൾക്ക് നേതൃത്വം വഹിച്ചു കൊണ്ട് വാരിക്കുന്തവും മറ്റും ഒരുക്കി, പുന്നപ്ര വയലാർ സമര വാളണ്ടിയർമാർക്ക് പരിശീലനം നൽകിയ കുതിരപ്പന്തിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ആലപ്പുഴ ബൈപ്പാസിന് തുടക്കം കുറിക്കുന്ന കളർകോട് ജംഗ്ഷനും, ദേശീയ പാതയിൽ നിന്നും, എ.സി റോഡിൽ നിന്നും, ആലപ്പുഴ ടൗണിൽ നിന്നും, തീരദേശ പാതയിൽ നിന്നും, ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും വേഗത്തിൽ എത്തിചേരാവുന്നതാണ് പ്രസ്തുത സ്ഥലം.
ഗ്രൗണ്ട് ഫ്ലോറിൽ പൊതു ആരാധനാലയം, ഫസ്റ്റ് ഫ്ലോറിൽ ഫെയ്ത് ഹോം, ഓഫീസ്, ഗസ്റ്റ് റൂം എന്നിങ്ങനെ വിഭാവനം ചെയ്തിരിക്കുന്ന സ്ഥാപനം ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ടിന്റെ പേരിൽ വാങ്ങിച്ച വസ്തുവിലാണ് നിർമ്മിക്കുന്നത്.
ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ് പാസ്റ്റർ തോമസ് ചാണ്ടി, ആക്ടിങ് സെക്രട്ടറി ബ്രദർ കെ.ജോയ്, സെക്രട്ടറി പാസ്റ്റർ മനേഷ് വർഗീസ്, ട്രഷറർ ബ്രദർ സൈമൺ തോമസ് എന്നിവർ പ്രസംഗിച്ചു.
കൌൺസിൽ അംഗങ്ങൾ, പുത്രിക സംഘടന പ്രവർത്തകർ, ദൈവദാസന്മാർ, വിശ്വാസികൾ, പ്രദേശവാസികൾ ശുശ്രൂഷയിൽ പങ്കെടുത്തു.




