Home Daily news വിവാഹ ഫോട്ടോ ഷൂട്ടിനെത്തിയ ദമ്പതികൾ ഒഴുക്കിൽപ്പെട്ടു; നവവരൻ മരിച്ചു

വിവാഹ ഫോട്ടോ ഷൂട്ടിനെത്തിയ ദമ്പതികൾ ഒഴുക്കിൽപ്പെട്ടു; നവവരൻ മരിച്ചു

0

തോമസ് ജേക്കബ് കണ്ണൂർ ബ്യൂറോ

കോഴിക്കോട് :-
കുറ്റ്യാടിപ്പുഴയോരത്ത് വിവാഹ ഫോട്ടോഷൂട്ടിനെത്തിയ ദമ്പതികൾ ഒഴുക്കിൽപ്പെട്ട് നവവരൻ മരിച്ചു. കുറ്റ്യാടി കടിയങ്ങാട് പാലേരി സ്വദേശി രജിൻലാൽ (28) ആണ് മരിച്ചത്. ഭാര്യ കണികയെ രക്ഷപ്പെടുത്തി, മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാർച്ച് 14ന് വിവാഹിതരായ ഇവർ, വിവാഹ ഫോട്ടോഷൂട്ടിനായി ജാനകിക്കാട് ഭാഗത്ത് ചവറം മൂഴിയിൽ എത്തിയതായിരുന്നു. ഒഴുക്കിൽപ്പെട്ട ഇരുവരെയും ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ഉടൻ കരയ്ക്കെത്തിച്ച് പത്തിരിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രജിൻലാലിന്റെ ജീവൻ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here