സൈമൺ കാസർഗോഡ്
ബഹ്റൈൻ :ദീർഘനാളുകൾ ബഹ്റിൻ ശാരോൻ ഫെലോഷിപ്പ് ചർച്ച് അംഗമായിരുന്ന എരുമേലി ചച്ചേടത്ത് നെല്ലിക്കപ്പറമ്പിൽ ടി വി ജേക്കബ്ബിനെ (71) ക്കുറിച്ചുള്ള ഓർമ്മകൾ പങ്ക് വയ്ക്കാൻ സഭാ അംഗങ്ങളും സ്നേഹിതരും ഇന്ന് സൂ പ്ലാറ്റ്ഫോമിൽ ഒത്ത് ചേരുന്നു. മെയ് 17 ഇന്ന് ബഹ്റിൻ സമയം വൈകിട്ട് 7ന് (ഇന്ത്യൻ സമയം രാത്രി 9.30) സൂം പ്ലാറ്റ്ഫോമിലാണ് പ്രോഗ്രാം .ജോലിക്ക് വേണ്ടി ബഹ്റൈനിൽ എത്തിയ ടി.വി ജേക്കബ്ബും കുടുംബവും സമുദായ സഭാ അംഗങ്ങളായിരുന്നു.
വിശ്വാസ പാതയിലേക്ക് വന്ന ശേഷം ഒട്ടേറെ പ്രതിസന്ധികളിലുടെ കടന്ന് പോയിട്ടും നല്ല വിശ്വാസ ജീവിതം നയിച്ച് യാത്രയായി.
പാസ്റ്റർമാരായ പി.സി വർഗ്ഗീസ്, ടൈറ്റസ് ജോൺസൺ എന്നിവർ നേതൃത്വം നൽകും. ബഹ്റൈൻ ശാരോ ഫെലോഷിപ്പ് ചർച്ചാണ് സംഘാടകർ
Meeting ID: 910 310 4968
Pass code – SFC




