Home Daily news മൂന്നാറിൽ കെ.എസ് ആർ റ്റി സി ബസിന് മുന്നിൽ “പടയപ്പ ” കാട്ടാനയുടെ കൊമ്പ് രഞ്ഞു...

മൂന്നാറിൽ കെ.എസ് ആർ റ്റി സി ബസിന് മുന്നിൽ “പടയപ്പ ” കാട്ടാനയുടെ കൊമ്പ് രഞ്ഞു ഗ്ലാസ് പൊട്ടി

0

തോമസ് ജേക്കബ് കണ്ണൂർ

മൂന്നാറിലേക്കു പോയ കെഎസ്ആർടിസി ബസിന്റെ മുന്നിലെത്തിയ കാട്ടുകൊമ്പൻ ‘പടയപ്പ’ സൃഷ്ടിച്ചത് ആശങ്കയുടെ നിമിഷങ്ങൾ. ഉദുമൽപേട്ട-മൂന്നാർ അന്തർ സംസ്ഥാന സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ ബസിനു നേരെയാണ് ‘പടയപ്പ’ എത്തിയത്. മൂന്നാർ ഡിവൈഎസ്പി ഓഫിസിനു മുന്നിൽ വച്ചാണ് ആന വാഹനത്തിനു മുന്നിലേക്ക് എത്തിയത്.വണ്ടിയുടെ മുൻവശത്ത് നിലയുറപ്പിച്ച ആനയെക്കണ്ട് യാത്രക്കാർ ഭയന്നെങ്കിലും ഡ്രൈവർ ബാബുരാജ് മനസ്സാന്നിധ്യം കൈവിട്ടില്ല. തുമ്പിക്കൈ ഉയർത്തിയും മറ്റും ബസിനു മുന്നിൽ അൽപനേരം തുടർന്ന ആനയുടെ കൊമ്പുരഞ്ഞ് വണ്ടിയുടെ മുൻവശത്തെ ഗ്ലാസിൽ പൊട്ടലുണ്ടായി. ആന വശത്തേക്കു മാറിയയുടൻ ബസുമായി ഡ്രൈവർ മുന്നോട്ടു പോകുന്നതും മറ്റും യാത്രക്കാരിൽ ഒരാൾ പകർത്തിയ വിഡിയോയിൽ വ്യക്തമാണ്

LEAVE A REPLY

Please enter your comment!
Please enter your name here