Pr കെ ടി ജോസഫ് പാലക്കാട്
മണ്ണാർക്കാട്: എബനേസർ പ്രെയർ വാരിയേഴ്സ് അഞ്ചാമത് വാർഷിക സമ്മേളനവും സുവിശേ യോഗവും 2026 ജൂൺ 17 ബുധൻ രാവിലെ 10 മണി മുതൽ രാത്രി 9 മണിവരെ തച്ചമ്പാറ കെ. ജി. എം. ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
രാവിലെ 10 മണിക്ക് വാർഷിക സമ്മേളനവും ഉച്ചകഴിഞ്ഞ് 2:30 മുതൽ കാത്തിരിപ്പ് യോഗവും വൈകുന്നേരം 6 മണി മുതൽ 9 മണി വരെ സുവിശേഷ യോഗവും നടക്കും. പാസ്റ്റർ അഭിമന്യു അർജ്ജുൻ, പാസ്റ്റർ കോശി ഉമ്മൻ, സിസ്റ്റർ ജെസ്സി കോശി എന്നിവർ ദൈവ വചനം പ്രസംഗിക്കും. ഗാനശുശ്രൂഷ ബ്രദർ പോൾസൺ കണ്ണൂർ നിർവ്വഹിക്കും.
ഈ വാർഷിക സമ്മേളനം പാസ്റ്റർ ജോർജ്ജ് മാത്യു, സിസ്റ്റർ ജീനാ ജോർജ്ജ് എന്നിവർ നേതൃത്വം നൽകും
കൂടുതൽ വിവരങ്ങൾക്ക്
9711792213, 9654482275




