Home Daily news വിശ്വാസ സമൂഹത്തിൻ്റെ പിൻ തുണയോട് തെരഞ്ഞെടുക്കപ്പെട്ട ഐ.പി.സി സ്റ്റേറ്റ് നേതൃത്വം തങ്ങളുടെ ഉത്തരവാദിത്യം മറക്കരുത്. അഡ്വ....

വിശ്വാസ സമൂഹത്തിൻ്റെ പിൻ തുണയോട് തെരഞ്ഞെടുക്കപ്പെട്ട ഐ.പി.സി സ്റ്റേറ്റ് നേതൃത്വം തങ്ങളുടെ ഉത്തരവാദിത്യം മറക്കരുത്. അഡ്വ. ജോൺസൺ പള്ളിക്കുന്നേൽ

0

എൻ.എസ് നെല്ലിക്കുന്നം

വിശ്വാസ സമൂഹത്തിൻ്റെ നിയമാനുസരണ പിൻതുണയോട് തെരെഞ്ഞെടുക്കപ്പെട്ടവരാണ് IPC കേരളാ സ്റ്റേറ്റ് നേതൃത്വത്തിലുള്ളവരും കൗൺസിൽ അംഗങ്ങളും അവർ തങ്ങളുടെ ഉത്തരവാദിത്വം മറക്കരുതെന്ന് Adv ജോൺസൺ പള്ളിക്കുന്നേൽ അഭിപ്രായപ്പെട്ടു.
ഭരണഘടനാ ഭേദഗതികൾ കോടതികളോ, രജിസ്റ്റാറോ അംഗീകരിച്ചിട്ടില്ലായെന്നും
കുടാതെ ഇപ്പോൾ തെരെഞ്ഞെടുക്കപ്പെട്ടുവെന്നവകാശപ്പെടുന്ന ജനറൽ നേതൃത്വത്തെയും കോടതികളോ, രജിസ്റ്റാറേ അംഗികരിച്ചതായി ഒരു ഉത്തരവുകളും വന്നിട്ടില്ലായെന്നും
ഈ പ്രത്യേക സാഹചര്യത്തിൽ വളരെ വിവേകപൂർവ്വമായും തങ്ങളെ വിശ്വാസ സമൂഹം ഏല്പിച്ച ദൗത്യം നിർവഹിക്കാൻ IPC യുടെ ഏറ്റവും പ്രബലവും ശക്തവുമായ IPC സ്റ്റേറ്റ് നേതൃത്വം മുമ്പോട്ട് വരേണ്ടതായിരുന്നു യെന്നും ഒരു വാർത്താക്കുറിപ്പിലൂടെ അദ്ദേഹം രേഖപ്പെടുത്തി.
ഒരു നിഷ്പക്ഷ വിക്ഷണത്തോട് ഇത്രമാത്രം ചെയ്താൽ മതിയായിരുന്നു
IPC ഭരണഘടനാ ഭേദഗതികളും ജനറൽ തെരെഞ്ഞെടുപ്പും ബഹു: കോടതികളുടെയും രജിസ്റ്റാറിൻ്റെ അന്തിമ വിധി വരുന്നതുവരെ കേരളത്തിലെ IPC സഭകൾക്ക് ബാധകമല്ലായെന്ന് ഒരു പ്രമേയം മൂലം പാസ്സാക്കി സഭകൾക്ക് അയച്ചു കൊടുക്കുകയും അതനുസരിച്ച് പ്രവൃത്തിയ്ക്കും ചെയ്യേണ്ടതായിരുന്നു. ഇനിയും സമയം വളരെ വൈകിട്ടില്ല : പക്ഷെ അതിനുള്ള അർജവം കേരളാ സ്റ്റേറ്റ് കാണിക്കണം: എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിധി വരെ പരിഹാരം ഉണ്ടാകുംമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here