ന്യൂസ്:- സി.സി. മാത്യു ബാംഗ്ലൂർ
ബാംഗ്ലൂർ: ബാംഗ്ലൂർ സെൻട്രൽ ഡിസ്റ്റിക് സൂപ്രണ്ട് റവ: പോൾ തങ്കയ്യയുടെ ദർശനമായ വിഷൻ 5000ന്റെ ഭാഗമായി ബാംഗ്ലൂരിൽ ടീച്ചേഴ്സ് ട്രെയിനിങ് പ്രോഗ്രാം നടന്നു. ഗോവയിലും കർണാടകയിലും ആയി 5000 സഭകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതാണ് വിഷൻ 5000. 2024 ജൂലൈ മാസം പതിനെട്ടാം തീയതി രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണിവരെ ബാംഗ്ലൂർ എഫ് ജി എ ജി പ്രയർ സെന്ററിൽ വച്ച് സെൻട്രൽ ഡിസ്ട്രിക്ട് ഓഫ് സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് സെക്രട്ടറി റവറന്റ് വൈ. ക്വിന്റിലൻ വാട്ട്സ് ന്റെ അധ്യക്ഷതയിൽ ഈ മീറ്റിംഗ് നടന്നു. ഡൽഹിയിൽ നിന്നുള്ള മിഷൻ ഡയറക്ടർ റവറന്റ് കിംഗ് സോളമനും ടീമും ആണ് ഈ ട്രെയിനിങ്ങിന് നേതൃത്വം നൽകിയത്. പ്രസ്തുത മീറ്റിംഗിൽ പങ്കെടുത്തത് കർണാടകയിലും ഗോവയിലും നിന്നുള്ള മിഷൻ ടീം അംഗങ്ങൾ ആയിരുന്നു.





