ജി.എം
വാട്ട്സാപ്പ് ഗ്രൂപ്പു കളും , ഫെയ്സ് ബുക്കുകളും , തുടങ്ങി സോഷ്യൽ മീഡിയായുടെ അതിപ്രസരം മുള്ള ഈ കാലഘട്ടത്തിൽ വാട്ട്സാപ്പ് ഗ്രൂപ്പുകൾക്ക് അതി പ്രാധാന്യമാണ് ഉള്ളത്. ഐ.പി.സി. എന്ന പ്രസ്ഥാനത്തിൽ ഐ.പി.സി. എന്ന പേരിൽ തന്നെ നിരവധി ഗ്രൂപ്പുകൾ ഉണ്ട്. എല്ലാം തന്നെ സഭാ പ്രസ്ഥാനത്തിന്റെ ഉന്നമനത്തിനായ് നിലകൊള്ളുന്നുയെന്നാന്ന് പറയുന്നത്. എന്നാൽ, ഇത്തരം ഗ്രൂപ്പുകൾ ഒക്കെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വ്യക്തിഹത്യകളും , പരസ്യ ആക്ഷേപങ്ങളും , അ നാത്മീയതയുടെ പര്യായങ്ങളും , വ്യാജ പ്രചരണങ്ങളും മറ്റുമായി കൊടികുത്തി വാഴുമ്പോൾ , ഇതൊന്നും മില്ലാതെ, തികഞ്ഞ ആത്മിയ കാഴ്ചപ്പാടുകൾ ഉള്ളവർ മാത്രം അടങ്ങിയ ഒരു വാട്ട് സാപ്പ് ഗ്രൂപ്പാണ്, സമൂഹത്തിൽ നല്ല മാതൃക കാട്ടുന്ന ആത്മീയരായ 5 പേർ അഡ്മിൻ ന്മാരായി പ്രവർത്തിക്കുന്ന വി ഫോർ ഐ പി.സി എന്ന വാട്ട് സാപ്പ് ഗ്രൂപ്പ് . വ്യക്തി ആക്ഷേപങ്ങളൊ, പരിഹാസങ്ങളൊ, വ്യക്തിഹത്യകളൊ, ഒന്നും മില്ലാത്ത ആത്മിയരെ മാത്രം അംഗങ്ങളായി ചേർത്തിട്ടുള്ളതും, തികഞ്ഞ മാതൃക കാട്ടുന്ന പാസ്റ്ററന്മാരും , സഹോദരങ്ങും മാത്രം ഉള്ള വി ഫോർ ഐ.പി.സി എന്ന വാട്ട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനന്മാരെയും, ഗ്രൂപ്പ് അംഗങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കാം.




