Home Daily news വെളിപ്പാട് പുസ്തകം ഹൃദിസ്ഥമാക്കി മിനി അജി

വെളിപ്പാട് പുസ്തകം ഹൃദിസ്ഥമാക്കി മിനി അജി

0

സുന്ദരേശൻ പോത്തൻ ക്കോട്

തൃശൂർ: വെളിപ്പാട് പുസ്തകം മുഴുവൻ അദ്ധ്യായങ്ങളും മന:പാഠമാക്കി ശ്രദ്ധേയയാവുകയാണ് മിനി അജി എന്ന വീട്ടമ്മ. തൃശ്ശൂർ ഐപിസി പീച്ചി സെന്ററിൽ പെട്ട ഫിലദൽഫിയ സഭയിലെ പാസ്റ്റർ അജി ജോണിന്റെ ഭാര്യയാണ് മിനി. വെളിപ്പാട് പുസ്തകം വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നത് പ്രമാണിക്കുന്നവനും ഭാഗ്യവാൻ എന്ന വാക്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് മിനി 6 മാസം കൊണ്ട് വെളിപ്പാട് പുസ്തകത്തിലെ മുഴുവൻ വാക്യങ്ങളും ഹൃദിസ്ഥമാക്കിയത്. പരപ്രേരണ കൂടാതെ സ്വന്തം ഇഷ്ടപ്രകാരമാണ് ഈ ഉദ്യമം മിനി പൂർത്തിയാക്കിയത്.
സങ്കീർത്തനം 119, ചെറുതും വലുതുമായ മറ്റ് സങ്കീർത്തനങ്ങൾ, ലേഖനങ്ങൾ എന്നിവ മനഃപാഠമാക്കിയ മിനിക്ക് വേദപുസ്തകം മുഴുവൻ പഠിക്കണം എന്നതാണ് ആഗ്രഹം. മൊബൈൽ ഫോണിനും സോഷ്യൽ മീഡിയയ്ക്കും അടിമകൾ ആയി വിശ്വാസ സമൂഹം പോലും മാറിയിരിക്കുന്ന ഈ കാലഘട്ടത്തിൽ വേദപുസ്തക വായനയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ദൈവവചനം പഠിക്കുവാൻ മിനി അജി കാണിച്ച നല്ല താല്പര്യത്തിന് അഭിനന്ദനങ്ങൾ. മക്കൾ ജോയൽ, ഹെക്സിബ

LEAVE A REPLY

Please enter your comment!
Please enter your name here