ന്യൂസ് റിപ്പോർട്ടർ :- എൻ.എസ്. നെല്ലിക്കുന്നo
പെന്തെക്കോസ്തു സമൂഹത്തിന്റെ ചരിത്ര രേഖകളിൽ എഴുതി ചേർക്കപ്പെടുന്ന 100 ന്റെ അനുഭവങ്ങൾ പ്രതിഫലിപ്പിക്കുന്ന വേൾഡ് പെന്തെക്കോസ്തു കൺവെൻഷൻ സമീപത്തിൽ എത്തി കഴിഞ്ഞു. ഒരുക്കങ്ങൾ പൂർത്തീയാകുന്നു. കൺവൻഷന്റെ ആത്മ പകർച്ചയുടെ അനുഗ്രഹമാരി വരവേൽക്കുവാൻ 21 ദിന ഉപവാസ പ്രാർത്ഥന നാളെ രാവിലെ 10 മണിക്ക് തിരുവല്ല പാസ്റ്റർ രാജു പൂവക്കാല ശുശ്രുഷിക്കുന്ന സഭ ഹാളിൽ (തിരുവല്ല വർഷിപ്പ് സെന്റർ) ആരംഭം കുറിക്കും. തുടർന്ന് തിരുവല്ലയിലെ വിവിധ പെന്തെക്കോസ്തു സഭകളിൽ വച്ച് നടക്കും. ഇൻഡ്യൻ അപ്പൊസ്തലനും പ്രാർത്ഥന വീരനും മായ പാസ്റ്റർ ജേക്കബ് ജോൺ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും. ഇന്ത്യയിലെ മുഴുവൻ പെന്തെക്കോസ്തു സഭകളും ഒത്തൊരുമിച്ച് ഐക്യതയോട് നടത്തുന്ന ഈ ഐക്യ കൺവൻഷൻ ഒരു ചരിത്ര സംഭവമായി മാറുമെന്നതിൽ രണ്ടുപക്ഷമില്ല. 101 പേരടങ്ങുന്ന ഗായക സംഘം, ലോക രാജ്യങ്ങളിൽ നിന്നും പ്രതിനിധികൾ, സ്വദേശീയരും, വിദേശീയരും ശുശ്രുഷിക്കുന്നു. രോഗശാന്തി, ആത്മ പകർച്ച, പൊതുയോഗങ്ങൾ .സാംസ്ക്കാരി സമ്മേളനങ്ങൾ, വനിതാ സമ്മേളനം, യൂത്ത് മീറ്റിംഗുകൾ . കൗൺസിലുകൾ, ധനസഹായവിതരണങ്ങൾ, മുതലായവ കൺവൻഷനു് മാറ്റുരക്കും. ഐ.പി.സി എന്ന സഭയുടെ ചില നേതാക്കൾന്മാർ ഒഴികെ മറ്റ് മുതിർന്ന നേതാക്കളും , സെന്റർ പാസ്റ്റേഴ്സും , സ്റ്റേറ്റ് ഭരണ സമിതിയും,വിശ്വാസ സമൂഹവും വൻ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞതായി അറിയുന്നു.. .




