Home Daily news വേൾഡ് പെന്തെക്കോസ്തു കൺവെൻഷൻ ; ഐ.പി.സി.യ്ക്ക് എതിരെയുള്ള എതിർ കൺവെൻഷൻ നാണ്ന്ന് വ്യാജ പ്രചരണം അറങ്ങേറുന്നു

വേൾഡ് പെന്തെക്കോസ്തു കൺവെൻഷൻ ; ഐ.പി.സി.യ്ക്ക് എതിരെയുള്ള എതിർ കൺവെൻഷൻ നാണ്ന്ന് വ്യാജ പ്രചരണം അറങ്ങേറുന്നു

0

ജി.എം ന്യൂസ് തിരുവനന്തപുരം

വേൾഡ് പെന്തക്കോസ്ത് ഐക്യ കൺവെൻഷൻ 2024 ജനുവരി 7 മുതൽ 14 വരെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്ന വിവരം ഏവരും ഇതിനോടകം അറിഞ്ഞിരിക്കുമല്ലോ.ഈ കൺവെൻഷൻ ഒരു പ്രത്യേക സഭ വിഭാഗത്തിന്റെ കൺവെൻഷൻ അല്ല . ഒരു പെന്തെക്കോസ്ത് സഭക്കും എതിരല്ല പ്രസ്തുത കൺവെൻഷൻ .ലോകത്തിലുള്ള സകല പെന്തക്കോസ്ത് സഭകളും ചേർന്നുള്ള എല്ലാ വിഭാഗം സഭകളും ഒത്തൊരുമിച്ച് ഐക്യതയോടെ നിന്ന് നടത്തുന്ന ഒരു മഹാ കൺവെൻഷൻ ആണ് തിരുവല്ലയിൽ നടക്കുന്നത്. ഐ.പി.സി.യ്ക്ക് എതിരായി നടത്തുന്ന കൺവൻഷനാണ് ജനുവരിയിൽ തിരു വല്ലയിൽ നടക്കുവാൻ പോകുന്നതെന്ന് ള്ള ഒരു വ്യാജ പ്രചരണം നടക്കുന്നതായി അറിയുവാൻ ഇടയായി. ഈ വ്യാജ വാർത്ത ആരും ശരിവെയ്ക്കാതെ, സഭാ വ്യത്യാസം കൂടാതെ എല്ലാ പെന്തെക്കോസ്തു സഭകളും തുടക്കം മുതൽ 14 വരെ പങ്കെടുക്കണമെന്നും, പെന്തെക്കോസ്തു സമൂഹത്തിന്റെ ഐകൃത്തിന് ഈ കൺവെൻഷൻ കാരണമാകുമെന്നും കൺവെൻഷൻ ചെയർമാൻ പാസ്റ്റർ ജേക്കബ് ജോൺ ജി.എം ന്യൂസിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here