തോമസ് ജേക്കബ് കണ്ണൂർ
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കൽ ഭദ്രാസനത്തിലെ ശെമ്മാശ്ശൻ ബിനോജി മാത്യു മന്നാകുഴിയിൽ അന്തരിച്ചു.
പത്തനംതിട്ട മൈലപ്രയിൽ വച്ച് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ഗുരുതര അവസ്ഥയിൽ പരുമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മലങ്കര ഓർത്തഡോക്സ് സഭയിലെ വൈദികനായ ഫാ. മാത്യൂസ് മന്നാകുഴിയിലിന്റെ മകനാണ്.
പത്തനാപുരം മൗണ്ട് താബോർ സ്കൂളിലെ അദ്ധ്യാപകനായി പ്രവർത്തിച്ചുവരികയായിരുന്നു. സംസ്കാരം പിന്നീട്.




