ജി.എം ന്യൂസ് തിരുവനന്തപുരം
ഐ.പി.സി പുത്രിക സംഘടനയായ സൺഡേ സ്കൂൾ പുതിയ അദ്ധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന ഈ വേളയിൽ കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ വാങ്ങുവാൻ നേരിട്ട് കുമ്പനാട് എത്തിച്ചേരുവാൻ മലബാർ പോലെയുള്ള വിദൂര സ്ഥലങ്ങളിൽ ഉള്ളവർക്ക് കുമ്പനാട്ടെത്തുവാൻ വളരെ ബുദ്ധിമുട്ടാണ്. ഈ ഓൺലൈൻ യുഗത്തിൽ പാസ്റ്റർമാർ പോലും മിക്കവാറും കൺവെൻഷൻ ഒഴിച്ച് മറ്റ് സാഹചര്യങ്ങളിൽ സാധാരണയായി മുൻകാലങ്ങളിലെ പോലെ കുമ്പനാട്ടു പോയി കാണുന്നില്ല.. മേൽ സാഹചര്യത്തിൽ മലബാർ അടക്കം ദുരെ ഉള്ള സ്ഥലങ്ങളിൽ ഉള്ള ആവശ്യകാർക്ക് വേണ്ട പുസ്‌തകങ്ങൾ കൊറിയർ / പോസ്റ്റ് വഴി അയച്ചുകൊടുക്കാൻ സൺഡേ സ്കൂൾ അധികാരികൾ വേണ്ട അടിയന്തിര നടപടികൾ കൈകൊള്ളുന്നത് നന്നായിരിക്കുമെന്ന്. ബ്രദർ തോമസ് ജേക്കബ് കണ്ണൂർ. (ഐ.പി.സി സ്റ്റേറ്റ് കൌൺസിൽ മെമ്പർ) ഒരു വാർത്താ കുറിപ്പിൽ അറിയിച്ചു.




