തോമസ് ജേക്കബ് കണ്ണൂർ
ഇടുക്കിയിൽ ബിജെപി അംഗത്വം സ്വീകരിച്ച് കത്തോലിക്കാ വൈദികൻ. കൊന്നത്തടി മാങ്കുവ സെന്റ് തോമസ് ദേവാലയത്തിലെ ഇടവക വൈദികൻ ഫാ. കുര്യാക്കോസ് മറ്റമാണ് ബിജെപിയിൽ ചേർന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ് അജി വൈദികനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഇടുക്കി ജില്ലയിൽ നിന്ന് ബിജെപിയിലേക്ക് കടന്നുവരുന്ന ആദ്യത്തെ വൈദികനാണ് ഫാ. കുര്യാക്കോസ് മറ്റം എന്ന് ജില്ലാ നേതൃത്വം പറഞ്ഞു. ക്രൈസ്തവർക്ക് ചേരാൻ പറ്റാത്ത പാർട്ടിയാണിതെന്ന് തോന്നുന്നില്ലെന്നായിരുന്നു ഫാ. കുര്യാക്കോസിന്റെ പ്രതികരണം.




