Home Daily news വർഗീയ ശക്തികളെ ചെറുക്കാൻ ക്രിസ്തുവിന്റെ മനുഷ്യ സ്നേഹം പ്രചോദനമാകട്ടെ ; ആശംസകളുമായി മുഖ്യമന്ത്രി

വർഗീയ ശക്തികളെ ചെറുക്കാൻ ക്രിസ്തുവിന്റെ മനുഷ്യ സ്നേഹം പ്രചോദനമാകട്ടെ ; ആശംസകളുമായി മുഖ്യമന്ത്രി

0

വാർത്ത……… സുന്ദരേശൻ പോത്തൻക്കോട്

തിരുവനന്തപുരം: കേരളീയർക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയശക്തികൾ നാടിന്റെ ഐക്യത്തിനു വിള്ളൽ വീത്താൻ ശ്രമിക്കുന്ന ഈ കാലത്ത് യേശു ക്രിസ്തുവിന്റെ മനുഷ്യസ്നേഹം നമുക്കു പ്രചോദനമാകട്ടെയെന്ന് മുഖ്യമന്ത്രി ആശംസ സന്ദേശത്തിൽ പറഞ്ഞു.
സാഹോദര്യത്തിന്റേയും,സ്നേഹത്തിന്റേയും,സമത്വത്തിന്റേയും,സന്ദേശങ്ങളുമായി ഒരു ക്രിസ്മസ് കൂടി ആഗതമായിരിക്കുന്നു. തന്റെ അയൽക്കാരേയും തന്നെപ്പോലെ ത്തന്നെ സ്നേഹിക്കാനും അവർക്ക് തണലേകാനും ഓരോരുത്തർക്കും സാധിക്കണം. സാബത്തികവും സാമൂഹികവുമായ സമത്വം കൈവരിക്കാനുള്ള പോരാട്ടങ്ങളിൽ ഏവരും പങ്കാളികളാകണം. എങ്കിൽ മാത്രമേ, നാടിന്റെ നന്മ ഉറപ്പു
വരുത്താനും, പുരോഗതി
കൈവരിക്കാനും
നമുക്കാവുകയുള്ളൂ.
സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തിയും പരസ്പരം സ്നേഹം പങ്കുവെച്ചും ഈ ക്രിസ്മസ് നമുക്ക് ആഘോഷിക്കാം.
എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ നേരുന്നു. മുഖ്യമന്ത്രി പറഞ്ഞു.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേരളീയർക്ക് ക്രിസ്മസ് ആശംസകൾ നേർന്നു. ദൈവത്തിന്റെ മഹത്വമോതിയും ഭൂമിയിൽ
സമാധാനത്തിന്റെ ശ്രേഷ്ഠസന്ദേശം പകർന്നും സ്നേഹം, അനുകബ, ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ
ദൃഢപ്പെടുത്തുന്ന ആഘോഷമാണ് ക്രിസ്മസെന്ന് അദ്ദേഹം ആശംസാ സന്ദേശത്തിൽ പറഞ്ഞു.
സഹാനുഭൂതിയും ദാനശീലവും നമ്മുടെ ക്രിസ്മസ് ആഘോഷത്തിന് തിളക്കമേകട്ടെയെന്നും അതിലൂടെ സാമൂഹിക ഒരുമ ശക്തിപ്പെടട്ടെ എന്നും ആശംസിക്കുന്നു.
ലോകമെബാടുമുള്ള കേരളീയർക്ക് ക്രിസ്മസ് ആശംസകൾ നേരുന്നു – ഗവർണർ ആശംസയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here