ജി.എം തിരുവനന്തപുരം
ഐ.പി.സി യിൽ ആഭ്യന്തരയുദ്ധം വീണ്ടും രൂക്ഷമാകുന്നു. ഇപ്പോഴത്തെ സ്റ്റേറ്റ് ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്ന ഈ സന്ദർഭത്തിൽ, ഇലക്ഷനെക്കുറിച്ച് ചർച്ച ചെയ്യാനും പ്രഖ്യാപനം നടത്തുവാനും ഇലക്ഷൻ തീയതി നിശ്ചയിക്കാനും മേയ് 6 ന് സ്റ്റേറ്റ് കൗൺസിൽ കൂടാനിരിക്കെയാണ് അപ്രതീക്ഷിതമായ ജനറലിൻ്റെ ഇടപ്പെടൽ ഉണ്ടായത്. ഐ.പി.സി യെ രണ്ടാക്കി ഒന്ന് മലബാർ സ്റ്റേറ്റ് എന്നും ബാക്കി ഭാഗത്തെ കേരള സ്റ്റേറ്റ് എന്നും വിഭജിച്ചിരുന്നു എന്നാൽ ഐ.പി സി യിലെ നിലവിൽ മിന്നും താരം എന്നറിയപ്പെടുന്ന നട്ടെല്ല് ഉള്ള ഐ.പി.സി സ്റ്റേറ്റ് കൗൺസിലംഗം തിരുവനന്തപുരത്തെ ശക്തിയായ ബ്രദർ ബിനു വി ജോർജ്ജൂം സഹപ്രവർത്തകരും ഐ.പി സി യെ വെട്ടിമുറിച്ചതിനെതിരെ കേരള ഹൈകോടതിയിൽ നിന്നും സ്റ്റേ ഓർഡറും സുപ്രീം കോടതിയിൽ നിന്നും കവിയറ്റും എടുത്തിരുന്നു. മലബാറിനെ ഉൾപ്പെടുത്തി ഇലക്ഷൻ നടത്തുവാൻ പാടില്ല എന്ന നിലപാടും മായി ജനറൽ വിഭാഗം സ്റ്റേറ്റിന് കാരണം കാണിക്കൽ നോട്ടീസ് വിലക്ക് കത്ത് കൊടുത്തതായി അറിയുന്നു. (ഏപ്രിൽ 28 വൈകിട്ട് 5 PM-ന് മുമ്പ് കാരണം കാണിക്കണം അല്ലാത്ത പക്ഷം സ്റ്റേറ്റ് പ്രസിഡൻ്റിനേയും സ്റ്റേറ്റ് സെക്രട്ടറിയേയും പിരിച്ച് വിടാൻ സാധ്യത) ആ കാരണത്താൽ മേയ് 6 ന് നടത്തുവാനിരുന്ന സ്റ്റേറ്റ് കൗൺസിൽ യോഗം ‘ക്യാൻസൽ ചെയ്യുവാനാണ് സാധ്യത. ഐ.പി സി കേരള സ്റ്റേറ്റും. ജനറലും തമ്മിലുള്ള ഈ പ്രവണതക്കെതിരെ കേരളത്തിലുള്ള എല്ലാ ലോക്കൽ സഭകളും ഒറ്റകെട്ടായി പ്രതികരിക്കണമെന്നാണ് വിശ്വാസ സമൂഹം പറയുന്നത്.




