Home Daily news സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ കൂടുന്നു; ആക്റ്റിവ് കേസുകൾ രണ്ടായിരം കടന്നുരാജ്യത്തെ കേസുകളില്‍ 80 ശതമാനവും...

സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ കൂടുന്നു; ആക്റ്റിവ് കേസുകൾ രണ്ടായിരം കടന്നു
രാജ്യത്തെ കേസുകളില്‍ 80 ശതമാനവും കേരളത്തിലാണെന്ന് ആരോഗ്യമന്ത്രാലയം

0

വാർത്താ:- തോമസ് ജോർജ്ജ് വണ്ടിത്താവളം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന
കോവിഡ് കേസുകൾ കൂടുന്നു. ഇന്നലെ
292 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ ആക്ട്‌ടീവ് കേസുകൾ 2041
ആയി. ഇന്നലെ രണ്ട് മരണം ഉണ്ടായതായി
കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇന്നലെ 341 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 292 പേരും കേരളത്തിലാണ്. രാജ്യത്തെ കേസുകളിൽ 80 ശതമാനവും കേരളത്തിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് പരിശോധന കൂടുതൽ നടക്കുന്നതിനാലാണ് സംസ്ഥാനത്ത് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.
കോവിഡ് വ്യാപനത്തിന് ഇടയാക്കുന്ന ഉപവകഭേദം ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തി. ഗോവയിൽ ചലച്ചിത്ര മേളയ്ക്കുശേഷമുള്ള പരിശോധനയിലാണ് 18 കേസുകൾ കണ്ടെത്തിയത്. ഉപവകഭേദമായ ജെഎൻ1 ആണ് ഗോവയിലും മഹാരാഷ്ട്ര്(യിലും കണ്ടെത്തിയത്.
ജെഎൻ1 ആണ് ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തിയത്. മഹാരാഷ്ട്രയിലും രോഗ ലക്ഷണമുള്ളവരിൽ നടത്തിയ പരിശോധനയിലാണ് പുതിയ ഉപവകഭേദം സ്ഥിരീകരിച്ചത്.
അതേസമയം, സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറിയ തോതിൽ വർധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. കോവിഡ് കേസിലുള്ള വർധനവ് നവംബർ മാസത്തിൽ തന്നെ കണ്ടിരുന്നു. അതനുസരിച്ച് മന്ത്രി തലത്തിൽ യോഗങ്ങൾ ചേർന്ന് ആരോഗ്യ വകുപ്പ് നടപടികൾ സ്വീകരിച്ചിരുന്നു. മാർഗനിർദേശങ്ങളും പുറത്തിറക്കിയിരുന്നു. സ്റ്റേറ്റ് മെഡിക്കൽ ഓഫീസർമാരുടെ കോൺഫറൻസിലും നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു. രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന കൂടി നടത്താനും ജനിതക ശ്രേണീകരണത്തിന് വേണ്ടി സാമ്പിളുകൾ അയക്കാനും നിർദേശ നൽകിയിരുന്നു.
മാത്രമല്ല ഈ മാസത്തിൽ കോവിഡ് പരിശോധന കൂട്ടുകയും ചെയ്തു. സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. കൂടുതൽ സുരക്ഷാ ഉപകരണങ്ങളും പരിശോധനാ കിറ്റുകളും സജ്ജമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here