കുമ്പനാട് : ഐപിസി ജനറൽ ഇലക്ഷൻ മെയ് 11 ന് കുമ്പനാട് സഭാ ആസ്ഥാനത്ത് നടക്കും. ഇലക്ഷൻ കമ്മീഷൻ ആയി ഐ.പി.സി തിരുവനന്തപുരം താബോർ സഭാംഗം ബ്രദർ ഫിന്നി സഖറിയയെ നിയമിച്ചു. മുൻ ഇലക്ഷൻ കമ്മീഷൻ ഐസക്ക് സാർ ഇത്തവണ ഇലക്ഷൻ നിരീക്ഷകനാണ്. പുതിയ ഭരണ ഘടന അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടത്തുന്നതെന്നാണ് അറിവ്. സൂം വഴി കൂടിയ ജനറൽ കൗൺസിലിലാണ് തിരുമാനമായത്. മേയ് 11 നു മൻമ്പ് ഭേദഗതി ചെയ്ത ഭരണഘടന രജി ഷ്ടർ ചെയ്യണം. കേസ് നിലനിൽക്കുന്നതിനാൽ രജീഷ്ട്രേഷൻ വൈകുമെന്നാണ് അറിയുന്നത്. വിശദ വിവരം പിന്നീട്
വാർത്ത :- എൻ എസ് നെല്ലിക്കുന്നം




