വാർത്ത: – കെ.റ്റി ജോസഫ് പാലക്കാട്
പാലക്കാട് : ഐപിസി ചിറ്റൂർ സെന്ററിൽപ്പെട്ട കോട്ടേക്കുളം ഐപിസി ഹെബ്രോൺ സഭയ്ക്ക് വേണ്ടി പുതിയതായി പണി കഴിപ്പിച്ച സഭാ ഹാളിന്റെ സമർപ്പണ പ്രാർത്ഥന 2025 ഏപ്രിൽ 12ന് (ശനിയാഴ്ച) രാവിലെ 10 മണിക്ക് സെന്റർ മിനിസ്റ്റർ പാസ്റ്റർ രാജൻ കെ ഈശ്ശായി നിർവ്വഹിക്കും തുടർന്നു നടക്കുന്ന സെന്റർ മാസ യോഗത്തിൽ പാസ്റ്റർ ഈ എസ്സ് യോഹന്നാൻ അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ പാസ്റ്റർ സാജൻ സി ജേക്കബ് ദൈവ വചനത്തിൽ നിന്നും മുഖ്യ സന്ദേശം നൽകും പാസ്റ്റർ ഫിന്നി വേലായുധൻ ആശംസകൾ അർപ്പിക്കും ലോക്കൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ മുരളീധരനും സഭാ വിശ്വാസികളും ഈ ശുശ്രൂഷകൾക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്യും




