വാർത്ത: NS. നെല്ലിക്കുന്നo
ഐ.പി സി ഗിൽഗാൽ വണ്ടൂർ സഭയുടെ ആഭിമുഖ്യത്തിൽ 18ാം മത് ഏറനാട് കൺവെൻഷൻ 3 മുതൽ 5 വരെ വണ്ടൂർ മണലിമ്മൽ ബസ് സ്റ്റാന്റിനു സമീപം ദിവസവും വൈകിട്ട് 6 മുതൽ 9.30 വരെ നടക്കും. ചരിത്രമുറങ്ങുന്ന കിഴക്കൻ ഏറനാടിന്റെ കവാടമായ വണ്ടൂരിൽ നടക്കുന്ന സുവിശേഷ യോഗം , ഐ.പി.സി നിലമ്പൂർ സൗത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോൺ ജോർജ്ജ് ഉത്ഘാടനം നിർവഹിക്കും. പാസ്റ്ററന്മാരായ ജയ്സ് പാണ്ടനാട് .അജി ആന്റണി, എബി എബ്രഹാം . ലിജോ ജോൺസൺ യു എ ഇ .എന്നിവർ വചനം പ്രസംഗിക്കും. കോഴിക്കോട് ബ്ലസ്സിം സിംഗേഴ്സ് ഗാന ശുശ്രൂഷ നടത്തും. പാസ്റ്റർ അനിൽ ജോൺ നേതൃത്വം നൽകും .




