Home Daily news സൗത്ത് ഇന്ത്യ എ.ജി ദ്വിവത്സര ജനറൽ കോൺഫറൻസിന് നാളെ അനുഗ്രഹീത സമാപ്തി

സൗത്ത് ഇന്ത്യ എ.ജി ദ്വിവത്സര ജനറൽ കോൺഫറൻസിന് നാളെ അനുഗ്രഹീത സമാപ്തി

0

വാർത്താ.. പ്രിൻസ് മാർക്ക് ബാഗ്‌ ളുർ

ബെംഗളൂരു: :സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് (SIAG) 38-ാമത് ദ്വിവത്സര ജനറൽ കോൺഫറൻസ് ബെംഗളൂരുവിലെ കണ്ണൂർ എഫ് ജി എ ജി ചർച്ചിൽ നടക്കുന്നു.. എ.ജി.അഖിലേന്ത്യാ സൂപ്രണ്ട് റവ.പോൾ തങ്കയുടെ പ്രാർഥനയോടെ ആരംഭിച്ച സമ്മേളനം നാളെ ( 22 /9/22) സമാപിക്കും.. റവ. ഡോ. വി.റ്റി. ഏബ്രഹാം റവ.പോൾ തങ്കയ്യ, റവ.ഡോ.റ്റി. സത്യനേശൻ റവ: ഡി മോഹൻ ,റവ.എം തിമോത്തി,എന്നിവർ വചന ശുശ്രൂഷകൾ നടത്തി. നാളെ റവ.ഡോ.കെ.ജെ മാത്യൂ സമാപന സന്ദേശം നൽകും .. റവ: പാപ്പി മത്തായി തിരുവത്താഴ ശുശ്രുഷയ്ക്ക് നേതൃത്വം കൊടുക്കും.. എഫ്. ജി.എ.ജി ക്വയർ ഗാനശുശ്രൂഷ നിർവഹിക്കുന്നു.
കേരളമുൾപ്പടെ ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള എക്സിക്യൂട്ടീവ്, കമ്മറ്റി അംഗങ്ങളും പ്രസ്ബിറ്റേഴ്സും ശുശ്രൂഷകൻമാരും സഭാ പ്രതിനിധികളും അടക്കം മൂവായിരത്തോളം ആളുകൾ സമ്മേളനത്തിൽ പങ്കെടുത്തു വരുന്നു. കോവിഡിന് ശേഷം 3 വർഷങ്ങൾക്കു ശേഷമാണ് എസ് ഐ എ ജി കോൺഫ്രറൻസ് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here