ജി.പി. കുറ്റിച്ചൽ
ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യാ തെക്കൻ മേഖല കൺവൻഷന് ഇന്നു (7/11/24) തിരശ്ശീല ഉയരും ..10 ന് സമാപനമാകും. തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന കൺവൻഷൻ ഇന്ന് വൈകിട്ട് 6 മണിക്ക് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയർ റവ.വൈ. റെജി ഉത്ഘാടനം നിർവഹിക്കും. പാസ്റ്ററന്മാരായ സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ സിസി തോമസ്, സ്റ്റേറ്റ് ഓവർസിയർ റവ വൈ റെജി, അസി. ഓവർസിയർ റവ. ഡോ. ഷിബു കെ.മാത്യു. രാജു മേത്ര, കെ.ജെ മാത്യു. മേഖല ഡയറക്ടർ മാമച്ചൻ . മേഖല ജോ. ഡയറക്ടർ വത്സല ദാസ്. മേഖല കോഡിനേറ്റർ ഈപ്പച്ചൻ തോമസ് എന്നിവർ വചനം പ്രസംഗിക്കും. 9-ന് ശനിയാഴ്ച രാവിലെ 9-30 മുതൽ 1 മണി വരെ ലേഡീസ് മീറ്റിംഗ് ഏകദിന സെമിനാർ നടക്കും. എൽ എം സ്റ്റേറ്റ് പ്രസിഡൻ്റ് സിസ്റ്റർ ഹെൽനാ റെജി, സിസ്റ്റർ ലില്ലിക്കുട്ടി ശാമുവേൽ ബാംഗ്ലൂർ എന്നിവർ വചനം ശുശ്രൂഷിക്കും. ഉച്ചക്ക് 2. മുതൽ 4 മണി വരെ ശുശ്രൂഷക കുടുംബ സംഗമ നടക്കും. ബ്രദർ അനിൽ അടൂർ, ബ്രദർ ജോയൽ പടവത്ത് ബ്രദർ ജീസൺ ആൻ്റണി തുടങ്ങിയർ നേതൃത്വം നൽകുന്ന സോണൽ ക്വയർ ടീം സംഗീത ശുശ്രൂഷ നടത്തും. സോണൽ കമ്മിറ്റിയും, കൺവൻഷൻ കമ്മിറ്റിയും സംയുക്തമായി നേതൃത്വം നൽകും.




