Home Daily news ഹൈക്കോടതി വിധി പെന്തെകോസ്തു ആരാധനാലയങ്ങളെ ബാധിക്കുമോ?വെബിനാർ നാളെ (28/9/22)

ഹൈക്കോടതി വിധി പെന്തെകോസ്തു ആരാധനാലയങ്ങളെ ബാധിക്കുമോ?
വെബിനാർ നാളെ (28/9/22)

0

News – NS Nellikunnam

ഹൈക്കോടതി വിധി പെന്തകോസ്ത് ആരാധനാലയങ്ങളെ ബാധിക്കുമോ?

നൂറുൽ ഇസ്‌ലാം സാംസ്കാരിക സംഘം എന്ന സംഘടന നൽകിയ കേസ് പരിഗണിക്കുമ്പോൾ ബഹുമാനപ്പെട്ട ഹൈക്കോടതി 2022 ആഗസ്റ്റ് 26 ന് നടത്തിയ ചില നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും പൊതുമണ്ഡലത്തിൽ വ്യത്യസ്തങ്ങളായ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.
കോടതി പരാമർശങ്ങൾ ക്രൈസ്തവ സഭാന്തരീക്ഷത്തിൽ ഉയർത്തിയ ആശങ്കകളും ദുരൂഹതകളും ചർച്ച ചെയ്യുന്നതിനായി പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ
നാളെ ബുധൻ വൈകിട്ട് 6.30 മുതൽ 8.30 വരെ zoom പ്ലാറ്റ്ഫോമിൽ വെബിനാർ നടക്കുന്നു. ഈ നിയമബോധവത്ക്കരണ സെമിനാറിൽ ഹൈക്കോടതി വിധിയും
ക്രൈസ്തവ പ്രതികരണവും എന്ന വിഷയത്തെ ആസ്പദമാക്കി ജെയിംസ് വർഗീസ് ഐഎഎസ്
( മുൻ അഡീഷനൽ ചീഫ് സെക്രട്ടറി),
അഡ്വ. ബേബി പോൾ
(അഭിഭാഷകൻ, കേരളാ ഹൈക്കോടതി) എന്നിവർ ക്ലാസ്സുകൾ എടുക്കുന്നു.
സഭാ അധ്യക്ഷന്മാർ, യുവജന നേതാക്കന്മാർ, മാധ്യമ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, അഭിഭാഷകർ തുടങ്ങീ പ്രമുഖർ പങ്കെടുക്കുന്നു.
പിസിഐ സംസ്ഥാന ഭാരവാഹികളായ പാസ്റ്റർന്മാരായ നോബിൾ പി തോമസ്, തോമസ് എംപിയും പുളിവേലിൽ, ജെയ്സ് പാണ്ടനാട്, ഏബ്രഹാം ഉമ്മൻചാണ്ടിയുടെ, ഫിന്നിഷ് പി മാത്യൂ, ജിജി ചാക്കോ തേക്ക്തോട്, അനീഷ് കൊല്ലങ്കോട്, അനീഷ് ഐപ്പ്, രാജീവ് ജോൺ, ബിനോയ് ചാക്കോ എന്നിവർ നേതൃത്വം നൽകും.
സംശയ നിവാരണത്തിനും പൊതുചർച്ചയ്ക്കും അവസരം ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 9847340246, 9961883343, 9947735064
🚨🚨🚨🚨🚨🚨🚨

LEAVE A REPLY

Please enter your comment!
Please enter your name here