വാർത്ത: അലക്സ് കട്ടപ്പന
ഹൈറേഞ്ച് പാസ്റ്റേഴ്സ് ഫെല്ലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 30 ൽ പരം വർഷങ്ങളായി കർത്തൃശുശ്രൂഷയിൽ അദ്ധ്വാനിച്ചനന്തരം ശാരീരിക പ്രയാസങ്ങളാൽ കഴിയുന്ന ചില ദൈവദാസൻമാരേയും, വിധവകളായ ദൈവദാസിമാരേയും ആദരിക്കലും, ഐ.ഡി കാർഡ് വിതരണവും, സുവിശേഷയോഗവും മെയ് 25 ന്, ഉച്ച കഴിഞ്ഞ് 3 മണി മുതൽ കട്ടപ്പന മുൻസിപ്പൽ മിനി സ്റ്റേഡിയത്തിൽ നടക്കും. പ്രസിഡൻ്റ് പാസ്റ്റർ ജോസ് മാമ്മൻ അദ്ധ്യക്ഷനായിരിക്കും. കേരള ജല വിഭവ വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ, എം.പി. ഡീൻ കുര്യാക്കോസ്, നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി എന്നിവർ പങ്കെടുക്കും. വൈകിട്ട് 5.30 മുതൽ നടക്കുന്ന സുവിശേഷയോഗത്തിൽ പാസ്റ്റർ സജോ തോന്നിക്കുഴിയിൽ മുഖ്യ സന്ദേശം നൽകും. ലിവിംഗ് വോയ്സ് കട്ടപ്പന ഗാനങ്ങൾ ആലപിക്കും.




