Home Daily news ഐ പി സി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് 2023 – 25 കാലയളവിലേക്കുള്ള ഭരണ സമിതിയെ...

ഐ പി സി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് 2023 – 25 കാലയളവിലേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു

0

തോമസ് ജേക്കബ് കണ്ണൂർ

ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് 2023-2025 കാലയളവിലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു
പാസ്റ്റർ എബ്രഹാം ജോർജ് (പ്രസിഡന്റ്), പാസ്റ്റർ എൻ. സ്റ്റീഫൻ (അസ്സോസിയേറ്റ് ഡിസ്ട്രിക്ട് മിനിസ്റ്റർ), പാസ്റ്റർ തോമസ് ചാണ്ടി (വൈസ് പ്രസിഡന്റ്‌), പാസ്റ്റർ മനേഷ് വർഗീസ് (സെക്രട്ടറി), ബ്രദർ കെ. ജോയ് (ജോ. സെക്രട്ടറി), ബ്രദർ സൈമൺ തോമസ് (ട്രഷറർ), ബ്രദർ വെസ്‌ലി പി. എബ്രഹാം (പബ്ലിസിറ്റി കൺവീനർ) എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളും.
കമ്മിറ്റി അംഗങ്ങളായി പാസ്റ്റഴ്‌സ് സി.ഐ ജോസ് , കാർത്തികപ്പള്ളി, ജോർജ് ഫിലിപ്പ് നങ്യാർകുളങ്ങര, ഹരി കുമാർ വേണാട്ടുകാട്, ഐസക്ക് ജോൺ തകഴി, ജൂബി ചെറിയാൻ ആറാട്ടുവഴി, കെ.സി ജേക്കബ് ചേപ്പാട്, എം.കെ സജി ആലപ്പുഴ, മാത്യു എബ്രഹാം വണ്ടാനം, മാത്യു ബെഞ്ചമിൻ പറവൂർ, മോഹൻ ചെറിയാൻ കരുവാറ്റ ഹെബ്രോൻ , മോൻസി തോമസ് തടുത്തുവെളി, പി.ബി സൈമൺ പരിമണം, സാബു തോമസ് പത്തിയൂർ, സാലസ് ജേക്കബ് ചെറുതന, തോമസ് ബാബു ചെട്ടിക്കാട്, തോമസ് കുര്യൻ കൈനകരി വർഗീസ് വി. ചാക്കോ വാഴക്കൂട്ടം, വർഗീസ് ഉമ്മൻ ഏവൂർ നോർത്ത് എന്നിവരും.
സഹോദരന്മാരായ ബേബി വർഗീസ് ചേപ്പാട്, ബിജു മാത്യു കാർത്തികപ്പള്ളി, ജേക്കബ് ബാബു, ജെ.ഫിലിപ്പ് ആലപ്പുഴ, ജയ്ക്കിഷ് വേണാട്ടുക്കാട്, ജോൺ ഡേവിഡ് പറവൂർ, കെ.കരുണാകരൻ പരിമണം, മാത്യു ജെയിംസ് പാതിരാപ്പള്ളി, മാത്യു വർഗീസ് കാർത്തികപ്പള്ളി, മോനച്ചൻ ഡാനിയേൽ കരുവാറ്റ ശാലേം, എൻ.പി കുഞ്ഞുമോൻ ആലപ്പുഴ, എൻ.പി തങ്കച്ചൻ പത്തിയൂർ, പി.സി ജോയ് പള്ളിച്ചിറ, പി.സി സോമൻ കിടങ്ങറ, സജു കള്ളിക്കാട്, സോമരാജൻ പത്തിയൂർ, തോമസ് മാത്യു കാഞ്ഞൂർ. എന്നിവരെയും തിരഞ്ഞെടുത്തു.
ദൈവകൃപയാൽ 25 വർഷം മുൻപ് 6 സഭകളും 3 പ്രവർത്തന സ്ഥലങ്ങളുമായി പാസ്റ്റർ എബ്രഹാം ജോർജ് തുടക്കം കുറിച്ച ആലപ്പുഴ വെസ്റ്റ് സെന്റർ ഇന്ന് കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഡിസ്ട്രിക്ട് എന്ന നിലയിൽ വളരുവാൻ ദൈവം ഇടയയാക്കി.
ആലപ്പുഴ ജില്ലയുടെ അഞ്ച് താലൂക്കുകളിലായി ഇന്ന് സെന്ററിന് 54 സഭകളും, 68 സുവിശേഷ ശുശ്രൂഷകന്മാരും ഉണ്ട്.
സ്വദേശത്തും, വിദേശത്തുമുള്ള ദൈവമക്കളുടെ പിന്തുണ, പ്രാർത്ഥന, കാലാകാലങ്ങളിൽ ഇവിടെ പ്രവർത്തിച്ച ദൈവദാസന്മാരുടെ പ്രവർത്തനങ്ങൾ എന്നിവ എടുത്ത് പറയേണ്ടതാണ് ഒപ്പം സൺ‌ഡേ സ്കൂൾ, പി വൈ പി എ, സോദരി സമാജം, ഇവാഞ്ചലിസം ബോർഡ് എന്നിവയുടെ പ്രവർത്തനങ്ങൾ, ജീവകാരുണ്യ പദ്ധതികൾ എല്ലാം ഈ വളർച്ചയ്ക്ക് സഹായകമായി നിലനിൽക്കുന്നു.
സാമ്പത്തീക വർഷത്തിൽ 15,12,634. 00/- രൂപ വരവും, 17,40,725.40/- ചെലവും 2,28,091.40/- അധിക ചിലവുമുണ്ട്.
ഇത്രത്തോളം സഹായിച്ച ദൈവത്തിന് എല്ലാ മാനവും പുകഴ്ചയും അർപ്പിച്ചു കൊള്ളുന്നു. ഏവരുടെയും പ്രാർത്ഥന അഭ്യർത്ഥിച്ചു കൊള്ളുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here