ന്യൂസ് :- എൻ. എസ് നെല്ലിക്കുന്നം
മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ (HRF) ൻ്റെ നാക്ഷണൽ കൗൺസിൽ (25/5/24) മേയ് 25 ന് രാവിലെ 10 മുതൽ 2 മണി വരെ കൊല്ലം പരവൂർ ശ്രീ വിമൽ പരേരയുടെ ഭവനാങ്കണത്തിൽ വച്ച് കൂടി. നക്ഷണൽ പ്രസിഡൻ്റ് ശ്രി മഥനൻ യോഗം ഉത്ഘടനം ചെയ്തു. സംഘടന വിശദീകരണവും, പ്രവർത്തന റിപ്പോർട്ടും ജനറൽ സെക്രട്ടറി ശ്രി രഞ്ജിത്ത് ചാക്കോ വിശദീകരിച്ചു. പ്രസിഡൻ്റ് ശ്രീ മഥനൻ പാസ്റ്റർ പോൾ സുരേന്ദ്രനെ പൊന്നാട ഇട്ട് ആദരിക്കുകയും നാക്ഷണൽ കോഓർഡിനേറ്ററായി പ്രഖ്യാപിക്കുകയും ചെയ്തു





നിലവിൽ ഉള്ള സ്റ്റേറ്റ് കമ്മിറ്റിയിൽ ചില മാറ്റങ്ങൾ വരുത്തി പുതിയ സ്റ്റേറ്റ് കമ്മിറ്റി പ്രസ്തുത യോഗത്തിൽ രൂപീകരിക്കപ്പെട്ടു.
വളരെ വിപുലമായ പ്രവർത്തനങ്ങൾക്ക് HRFപദ്ധതി ഇടുകയുണ്ടായി. കേരളത്തിലെ പല ജില്ലകളിലും നിന്ന് പ്രതിനിധികൾ പങ്കെടുത്തു. സ്റ്റേറ്റ് പ്രസിഡൻ്റ് ശ്രി പ്രകാശൻ വയനാട് സ്റ്റേറ്റ് സെക്രട്ടറി ശ്രീ ജലീൽ തൃശൂർ നാക്ഷണൽ ട്രഷറാർ റെജി കെ. തോമസ്, പാസ്റ്റർ പോൾ സുരേന്ദ്രൻ, ശ്രീമതി ശൈലജ. വുമൺ വിംഗ് സ്റ്റേറ്റ് പ്രസിഡൻ്റ് സിസ്റ്റർ മിനി ഷാജി മറ്റ് ജില്ല പ്രസിഡൻ്റ് ന്മാർ തുടങ്ങിയവർ പ്രസംഗിച്ചു




