Home Daily news 1000 ടോർച്ചസ് ; മിഷൻ ചലഞ്ച് സെമിനാർ ഇന്ന് (12/7/23) ഇരിട്ടിയിൽ

1000 ടോർച്ചസ് ; മിഷൻ ചലഞ്ച് സെമിനാർ ഇന്ന് (12/7/23) ഇരിട്ടിയിൽ

0

സൈമൺ കാസർഗോഡ്

ആയിരം ടോർച്ചസ്: മിഷൻ ചലഞ്ച് സെമിനാർ ഇന്ന് ജൂലൈ 12ന് ഇരിട്ടി പഴംച്ഛേരിമുക്ക് M2H ഓഡിറ്റോറിയത്തിൽ രാവിലെ 10 മണി മുതൽ 4 മണി വരെ നടക്കും.
സംഘടനാ വ്യത്യാസമില്ലാതെ പാസ്റ്റേഴ്സിനേയും യുവജനങ്ങളെയും സുവിശേഷീകരണത്തിനായി സജ്ജരാക്കുന്നതിനായി കേരളത്തിൽ മിഷൻ ചലഞ്ച് സെമിനാർ ‘ടോർച്ചസ്’ എന്ന പേരിൽ ജൂലൈ 3 ന് ആരംഭിച്ചു.. ഇവാ. സാജു ജോൺ മാത്യു ടാൻസാനിയ, ഡോ. കെ. മുരളീധരൻ ട്രൈബൽ മിഷൻ, ഡോ. എബി പി. മാത്യു ബീഹാർ, പാസ്റ്റർ വി.റ്റി. ഏബ്രഹാം എ.ജി. മലബാർ ഡിസ്ട്രിക്ട്, പാ ജോൺ മത്തായി ഓഡിഷ എന്നിവർ ക്ലാസുകൾ നയിക്കുന്നു.കൂടാതെ വടക്കേന്ത്യൻ മിഷനറിമാർ ഹൃദയസ്പർശിയായ ജീവിതാനുഭവങ്ങളും പങ്കുവയ്ക്കും. കേരളത്തിൽ 14 ജില്ലകളിലേയും സെമിനാറിനുള്ള ക്രമീകരണങ്ങൾക്ക് പാസ്റ്റർ സണ്ണി മാത്യു നേര്യമംഗലവും ഇവാ. സുനിൽ ടി. ശാമുവേൽ തിരുവല്ലയും നേതൃത്വം നൽകി വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here