Home breaking news EGM ബിബ്ലിക്കൽ സെമിനാരിയുടെ ക്ലാസുകൾക്ക് ജൂലൈ 17ന് തുടക്കം കുറിക്കുന്നു

EGM ബിബ്ലിക്കൽ സെമിനാരിയുടെ ക്ലാസുകൾക്ക് ജൂലൈ 17ന് തുടക്കം കുറിക്കുന്നു

0

G.P. കുറ്റിച്ചൽ

കാട്ടാക്കട : കിള്ളി മുരളിയാ ഡയറി ഫാമിന് സമീപമായി പ്രവർത്തിക്കുന്ന EGM ബിബ്ലിക്കൽ സെമിനാരിയുടെ ഈ വർഷത്തെ ക്ലാസുകൾ ജൂലൈ 17 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്നു. റവ. തോമസ് മാത്യു ചെയർമാൻ ആയിട്ടുള്ള സെമിനാരി ദീർഘ വർഷങ്ങളായി പ്രവർത്തിച്ചു വരുന്നതാണ്. C. Th, G. Th, D. Th, B. Th, M. Div, M. Th, Journalism, Counselig,MissionaryTraning & Church Planting,Musical Class,Languages Sturdy എന്നിവയാണ് ഈ കോളേജ് നൽകുന്ന കോഴ്സുകൾ. പി എച്ച് ഡി, മാസ്റ്റർ ഡിഗ്രികൾ ഉള്ള വേദ അധ്യാപന രംഗത്ത് ദീർഘ വർഷത്തെ അനുഭവസമ്പത്തും വൈധഗ്ദ്യവുമുള്ള അധ്യാപകരാണ് ഈ സ്ഥാപനത്തിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ദൈവവചന പഠനത്തിന് താല്പര്യമുള്ളവർക്ക് ജൂലൈ 15 ശനിയാഴ്ച രാവിലെ 10 മണി മുതൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം. IATA, NTA, EGM ജനറൽ കൗൺസിൽ അഫിലിയേഷനുള്ള ഈ സ്ഥാപനം സുവിശേഷവേലയിൽ ഇതിനോടകം ഒരുപാട് പേരെ സംഭാവന ചെയ്തിട്ടുണ്ട്.

Rev. Dr. K വിജയകുമാർ അഡ്മിനിസ്ട്രേറ്റീവ് ആയും Pr. സിറിൽ മാത്യു മാനേജിംഗ് ഡയറക്ടർ ആയും പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ Rev. Dr.S. സുബിൻ ആണ് പ്രിൻസിപ്പൽ Pr. G.P. നിശ്ചൽ റോയി രജിസ്ട്രാർ ആയും Pr.H.I. ജെഫേഴ്സൺ അക്കാഡമിക് ഡീനായും പ്രവർത്തിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here