റവ .ഡോ .പി എസ് ഫിലിപ്പിന്റെ സംസ്കാര ശുശ്രൂഷ നാളെ.
വാർത്ത……..അരുൺ ഡാനിയൽ പേയാട്
പുനലൂർ: കഴിഞ്ഞ ദിവസം നിത്യതയിൽ പ്രവേശിച്ച അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റെവ:ഡോ. പി എസ് ഫിലിപ്പിന്റെ ഭൗതീക ശരീരം 17 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് പുനലൂരിലുള്ള സ്വഭവനത്തിൽ എത്തിക്കുകയും ശേഷം 9 മണിക്ക് പുനലൂർ ഹെഡ് ഓഫീസ്,കൺവെൻഷൻ ഗ്രൗണ്ടിൽ എത്തിച്ച് പൊതു സംസ്കാര ശുശ്രുഷ ആരംഭിക്കുകയും ചെയുന്നതാണ്. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ സെക്രട്ടറി റവ .ടി .വി പൗലോസ്, സൗത്ത് ഇന്ത്യ അസ്സെംബ്ലിസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി റവ .കെ .ജെ മാത്യു എന്നിവർ നേതൃത്വം കൊടുക്കുന്ന ശുശ്രുഷകൾക്ക് ഓൾ ഇന്ത്യ അസ്സെംബ്ലിസ് ഓഫ് ഗോഡ് സൂപ്രണ്ട് റവ ഡി. മോഹൻ, റവ . പോൾ തങ്കയ്യ എന്നിവർ മുഖ്യകാർമീകത്വം വഹിക്കും.
ഉച്ചക്ക് 2 മണിക്ക് ബെഥേൽ ബൈബിൾ കോളേജ് അങ്കണത്തിൽ പ്രത്യേകം ഒരുക്കിയിരിക്കുന്ന കല്ലറയിൽ ഭൗതിക ശരീരം അടക്കം ചെയുന്നതാണ്.
നിരവധി ആത്മീയ, രാഷ്ട്രിയ, സാംസ്കാരിക നേതാക്കന്മാർ പങ്കെടുക്കുന്നതാണ് . ഇന്നലെ വൈകിട്ട് 5.30 മുതൽ 9 മണി വരെ പപുനലൂർ ബെഥേൽ ബൈബിൾ കോളേജ്ജ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വച്ചു.പൊതുദർശനത്തിൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈനിൽ പങ്കെടുത്തു.
നാളെ നടക്കുന്ന പൊതു സംസ്കാര ശുശ്രുഷയിൽ സർക്കാരിനെ പ്രതിനിധികരിച്ച് ബഹു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. KN ബാലഗോപാൽ, ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. വീണ ജോർജ്, ബഹു. പ്രതിപക്ഷ നേതാവ് ശ്രീ. VD സതീശൻ എന്നിവരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട് .




