വാർത്ത.. എൻ.എസ്. നെല്ലിക്കുന്നo
കാട്ടാക്കട : ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ പ്രസ് ബിറ്ററി അംഗം പാസ്റ്റർ എൻ വിജയകുമാറിന്റെയും ഇന്റർ നാഷണൽ സീയോൻ അസംബ്ളി ജനറൽ പ്രസിഡന്റ് പാസ്സ്റ്റർ സതീഷ് നെൽസന്റെയും പിതാവ് നെൽസൻ ജെ (76) (30.12.2023) ഇന്ന് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ന്യുമോണിയ ബാധിതനായ പിതാവ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഭാര്യ-ജെസിയാൽ, മക്കൾ: പാസ്സ്റ്റർ എൻ വിജയകുമാർ , പാസ്സ്റ്റർ സതീഷ് നെൽസൻ, മരുമക്കൾ അനിത ആർ, ജ്യോതി എഡ് വിൻ സംസ് ശുശ്രൂഷകൾ തിങ്കളാഴ്ച രാവിലെ (1-1-2024) 09.00 മണി മുതൽ പുളിയറകോണം ചൊവ്വള്ളൂർ സ്വവസതിയായ ബ്ലെസ്സൻ ഹൗസിൽ നടക്കും. ജി.എം മീഡിയാ തിരുവനന്തപുരം കോഡിനേറ്ററാണ് പാസ്റ്റർ N. വിജയകുമാർ .ജി.എം. മീഡിയാ ഫാമിലിയുടെ ദുഃഖവും പ്രത്യാശയും നേരുന്നു.




