തോമസ് ജേക്കബ് കണ്ണൂർ
ഐപിസി പുതുശ്ശേരി ഹെബ്രോൻ സഭയെ സംബന്ധിച്ച് ഏറ്റവും സന്തോഷകരമായ ഒരു ദിവസമാണ് ഇന്ന്. (1-1-2024)
സഭ സ്ഥാപിതമായിട്ടു 40 വർഷം പൂർത്തിയായതിന്റെ ഭാഗമായി സമൂഹത്തിലെ ഏറ്റവും അർഹതപ്പെട്ട ഒരു കുടുംബത്തിന് വേണ്ടി നിർമ്മിച്ചു നൽകിയ മനോഹരമായ ഭവനത്തിന്റെ പ്രതിഷ്ഠ ഇന്ന് നടന്നു. സഭയുടെ ദൗത്യം കേവലം ഉള്ളിൽ മാത്രമല്ലെന്ന് തിരിച്ചറിഞ്ഞു സഭാംഗം അല്ലാത്ത ഒരു വ്യക്തിക്കാണ് ഈ ഭവനം നിർമ്മിച്ച് നൽകിയിരിക്കുന്നത്.
പ്രതീഷ്ഠ ശുശ്രൂഷ ഇന്ന് ജനുവരി 1 തിങ്കൾ പകൽ 3 ന് നടത്തപ്പെട്ടു.. ഐ. പി. സി മല്ലപ്പള്ളി ഡിസ്ട്രിക്ട് പ്രസിഡന്റ് പാസ്റ്റർ കെ. വി. ചാക്കോ ഭവന പ്രതിഷ്ഠ ശുശ്രൂഷ നിർവ്വഹിച്ചു.. പാസ്റ്റർ ഫെയ്ത് ബ്ലെസ്സൻ പള്ളിപ്പാട്, സഹോദരന്മാരായ വറുഗീസ് മാത്യു (വൈസ് പ്രസിഡന്റ് ), എം. എ. ഫിലിപ്പ് (സെക്രട്ടറി ), എൻ. ഇ. മാത്യു (ട്രഷറാർ), കമ്മറ്റി അംഗങ്ങളായ സാം എൻ. ഏബ്രഹാം, ആൽബർട്ട് തോമസ്, സുബി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.




